കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിത നഴ്‌സിങ് ഓഫീസറെ രോഗി ആക്രമിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ ആക്രമണത്തില്‍ വനിത നഴ്‌സിങ് ഓഫീസര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ ഇവരുടെ വലത് കൈക്ക് പൊട്ടലേല്‍ക്കുകയും, കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ആശുപത്രിയിലെ ഏഴാം വാര്‍ഡിലെ അക്രമാസക്തനായ രോഗിക്ക് മരുന്ന് നല്‍കാനെത്തിയ നഴ്‌സിനെതിരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഇഞ്ചക്ഷന്‍ നല്‍കി തിരിച്ച് പോകുന്നതിനിടെ രോഗി നഴ്‌സിങ് ഓഫീസറുടെ പുറത്ത് ആഞ്ഞ് ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തില്‍ തെറിച്ച് പോയ നഴ്‌സിന്റെ കയ്യും മുഖവും ഗ്രില്ലിലിടിച്ചാണ് കൈക്കും, മുഖത്തും ഗുരുതര പരിക്കേറ്റത്. മുഖത്ത് ആറോളം തുന്നലുണ്ട്. കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റിയാണ് രോഗി ഇവരെ ആക്രമിച്ചത്.
അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തി. നഴ്‌സിഹ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ ആശുപത്രി അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കോഴിക്കോട് ജില്ല സെക്രട്ടറി പി. പ്രജിത്ത്, പ്രസിഡന്റ് സ്മിത എന്നിവര്‍ ആവശ്യപ്പെട്ടു.
female nurse was brutally assaulted by a patient in kuthiravattom calicut
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."