HOME
DETAILS

വയനാട് ദുരിതബാധിതരുടെ സാമ്പത്തിക ബാധ്യതകൾ: ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും

  
Web Desk
August 19 2024 | 02:08 AM

bank committee meeting today to discuss relief to wayanad landslide victims

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനമെടുക്കാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. മൊറൊട്ടോറിയം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

ഉരുൾപൊട്ടലിൽ ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യത്തിൽ ബാങ്കുകൾ തീരുമാനമെടുത്തേക്കും. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും. 

ഇതിനിടെ, ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഇ.എം.ഐ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. അടിയന്തര സഹായമായി സർക്കാർ ദുരിതബാധിതർക്ക് നൽകിയ 10,000 രൂപയിൽ നിന്ന് 5,000 രൂപ വരെ പലരിൽ നിന്നും ബാങ്ക് പിടിച്ചിരുന്നു. ഇങ്ങനെ ബാങ്കുകൾ പിടിച്ചെടുത്ത മാസതവണകൾ തിരിച്ച് നൽകാനുള്ള തീരുമാനവും യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. 

അതേസമയം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകും. ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ.എസ് പ്രദീപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

A high-level meeting of the State Level Bankers' Committee (SLBC) will be held in Thiruvananthapuram today to discuss relief measures for the victims of the recent Wayanad landslide in Kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  12 days ago