HOME
DETAILS

ജോലി മാത്രം, കൂലിയില്ലാതെ ബി.എൽ.ഒമാർ

  
August 19 2024 | 03:08 AM

kerala booth level officers BLOs await payment for election work

മലപ്പുറം: ഈ ഓണത്തിനും തങ്ങളുടെ ജോലിക്കുള്ള കൂലി ലഭിക്കുമോയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ബി.എൽ.ഒമാർ. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഏറ്റവും അടിത്തട്ടിലുള്ള ഉദ്യോഗസ്ഥരായ ബൂത്ത് ലെവൽ ഓഫിസർമാർക്ക്(ബി.എൽ.ഒ) രണ്ടു വർഷമായിട്ടും കൂലി ലഭിച്ചിട്ടില്ല. 

അധ്യാപകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരെയാണ് ബി.എൽ.ഒമാരായി ചുമതലപ്പെടുത്തുന്നത്. ദൈനംദിന ജോലി ഭാരമുള്ള ഇവർ ഒഴിവുസമയം കണ്ടെത്തിയാണ് ഈ സേവനത്തിന് കൂടി മുതിരുന്നത്. എന്നാൽ പലപ്പോഴും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സമയബന്ധിതമായ പല ജോലികളും നിർവഹിക്കാനാവാതെ ഇവർ പ്രയാസമനുഭവിക്കുകയാണ്. വോട്ടർ പട്ടിക ശുദ്ധീകരണത്തിൻ്റെ ഭാഗമായി പ്രത്യേക സമയങ്ങളിൽ 400 ലധികം വീടുകൾ കയറിയിറങ്ങി 1500 വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കേണ്ട ഗൃഹസമ്പർക്കം, നിരന്തരമായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളുടെ പരിശോധന എന്നിവയാണ് ബി.എൽ.ഒമാരെ കുഴക്കുന്നത്. കഴിഞ്ഞ വർഷം ഗൃഹസമ്പർക്കം ഓണാവധിക്കാണ് പലരും പൂർത്തിയാക്കിയത്. കുടുംബത്തോടൊപ്പം ഓണാവധി ചെലവഴിക്കേണ്ട സമയത്താണ് ഇവർ തെരഞ്ഞെടുപ്പിൻ്റെ നടപടിക്രിയകൾക്കായി വീടുകൾ കയറിറങ്ങുന്നത്.

വർഷം 6,000 രൂപയും വാർഷിക ടെലിഫോൺ ചെലവിലേക്ക് 1,200രൂപയും ഉൾപ്പെടെ 7200 രൂപയാണ് ഇവരുടെ കൂലി. അതുപോലും നൽകാൻ സർക്കാർ തയാറായിട്ടില്ല. കഴിഞ്ഞ വർഷത്തെ റെമ്യൂണറേഷൻ നിലവിൽ മുടങ്ങിക്കിടക്കുകയാണ്. ഇതിന് ആവശ്യമായ തുക തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും സർക്കാർ അലംഭാവം കാണിക്കുകയാണെന്നാണ്  ബി.എൽ.ഒമാരുടെ ഭാഷ്യം. തുച്ഛമായ വാർഷിക റെമ്യൂണറേഷൻ നൽകി, പ്രയാസമുള്ള ജോലി ചുമതലപ്പെടുത്തുന്ന അധികൃതരുടെ സമീപനം തിരുത്തണമെന്നാണ് ഇവർ പറയുന്നത്. രാജിവെച്ചാലും പകരം ഒരാളെ നിർദേശിക്കാതെ രാജി സ്വീകരിക്കില്ലെന്നതാണ് അധികൃതരുടെ നിലപാട്.

 

Booth Level Officers (BLOs) in Kerala are anxious about receiving their payment for election work done over the past two years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago