'ഇന്ത്യ ഉത്സവ്' ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്
ദോഹ: 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ബര്‍വ സിറ്റി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങളും രുചിക്കൂട്ടുകളും വസ്ത്ര ശേഖരങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് 'ഇന്ത്യ ഉത്സവ്' തയ്യാറാക്കിയിരിക്കുന്നത്. ആഗസ്റ്റ് 20 വരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഷോപ്പിങ് ഉത്സവ മേള സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ആരംഭിച്ചത്.
ഇന്ത്യയില്‍ നിന്നും ഇറക്കു മതി ചെയ്തതും ഇന്ത്യന്‍ പാരമ്പര്യമുള്ളതുമായ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വലിയ ശേഖരമാണ് 'ഇന്ത്യ ഉത്സവിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ സാരികളുടെ വിപുലമായ ശേഖരമാണ് 'ഇന്ത്യന്‍ സില്‍ക് ആന്റ് എതിനിക് വെയര്‍ ഫെസ്റ്റിവലിലുള്ളത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രചാരണവും ജനകീയതയും നല്‍കുന്നതില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പങ്കിനെ അംബാസഡര്‍ പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യ ഉത്സവ് മേളയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി കഥക്, മണിപൂരി, ഒഡിസി ഉള്‍പ്പെടെ പരമ്പരാഗത നൃത്തങ്ങളും അരങ്ങേറി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, കമ്യൂണിറ്റി നേതാക്കള്‍, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.ബി.പി.സി, ഐ.എസ്.സി, ഐ.ഡബ്ല്യൂ.എ തുടങ്ങിയ അപെക്‌സ് ബോഡികളുടെ പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികളാണ് മേളയില്‍ എത്തിയത്.
The Lulu Hypermarket in Qatar has kicked off the 'India Utsav' celebrations, showcasing Indian culture, food, and festivities. Read more about the events and activities planned during this vibrant festival.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."