തിരിമറിയില്‍ കുരുങ്ങി പി.കെ ശശി; കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനവും നഷ്ടമാവും
പാലക്കാട്: പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശശിക്ക് കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും നഷ്ടമാകും. പ്രാഥമിക അംഗത്വം മാത്രമുള്ള പി കെ ശശിക്ക് ഇനി സ്ഥാനത്ത് തുടരാനാകില്ല. എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും ശശിയെ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. വിഭാഗീയ പ്രവര്‍ത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാല്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
കോടികളുെട തിരിമറിയാണ് ശശിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തി, സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍നിന്ന് സ്വാധീനം ഉപയോഗിച്ച് സമാഹരിച്ച തുക ദുര്‍വിനിയോഗം നടത്തി എന്നീ പരാതികളാണ് പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്നത്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്‌സല്‍ കോളജിന് വേണ്ടി സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചതെന്നാണ് പരാതിക്കാരുടെ വാദം. ധനസമാഹരണം പാര്‍ട്ടി അറിഞ്ഞില്ലെന്നും ഇത് ദുര്‍വിനിയോഗം നടത്തിയെന്നുമുള്ള പരാതിയിലാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം ശശിക്ക് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കി. പി.കെ ശശിക്കെതിരേ നേരത്തെ ഒരുവിഭാഗം നടപടി ആവശ്യപ്പെട്ടിരുന്നു. ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയും നേരത്തെ ശശിക്കെതിരേ ഉയര്‍ന്നിരുന്നു.
In Palakkad, CPM's PK Shashi, former MLA and district committee member, has been stripped of his KDC Chairman position and all party roles following a district secretariat meeting
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."