ലിവിങ് മുറിയിലെ സോഫ തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ
ഒരു വീടിനെ അതിന്റേതായ ഭംഗിയില്‍ ഒരുക്കിവയ്‌ക്കേണ്ട മുറിയാണ് സ്വീകരണ മുറി. വീട്ടില്‍ ഒരാള്‍ വന്നാല്‍ നമ്മളാദ്യം സ്വീകരിച്ചിരുത്തുന്നതും സ്വീകരണമുറിയില്‍ തന്നെയാണ്. അതിനാല്‍ സ്വീകരണമുറിയിലെ സോഫ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. കാരണം സ്വീകരണമുറിയുടെ ശ്രദ്ധാകേന്ദ്രം തന്നെയാണ് സോഫ. ശരിയായ സോഫയ്ക്ക് സ്വീകരണമുറിയുടെ സുഖവും സ്‌റ്റൈലും വര്‍ധിപ്പിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ട് സോഫ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ടിപ്പുകള്‍ നോക്കാം.
സോഫ വാങ്ങുമ്പോള്‍ ആദ്യം സ്വീകരണമുറിയുടെ വലുപ്പം അറിഞ്ഞിരിക്കണം. സോഫ ഇടാന്‍ മുറിയില്‍ എത്ര സ്ഥലം ഉണ്ടെന്ന് നോക്കാന്‍ സ്വീകരണമുറി അളക്കുകയാണ് വേണ്ടത്. ആളുകള്‍ക്ക് സുഖമായി നടക്കാന്‍ മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഒരു ചെറിയ മുറിയാണെങ്കില്‍ വലിയ സോഫ ഇട്ടാല്‍ ഇടുങ്ങിയതായി തോന്നും.
വിവിധ തരത്തില്‍ ഇന്ന് സോഫകള്‍ ലഭ്യമാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സോഫയുടെ ആകൃതി നിങ്ങളുടെ റൂം ലേഔട്ടിനും വ്യക്തിഗത ശൈലിക്കും അനുയോജ്യമായിരിക്കണം. എല്‍ ആകൃതിയിലുള്ള സോഫകള്‍ ചെറിയ ലിവിങ്് ഏരിയ ഉള്ള ആധുനിക വീടുകള്‍ക്ക് ചേരുന്നതാണ്.
അതേസമയം പരമ്പരാഗത ത്രീസീറ്റര്‍ സോഫകള്‍ വലിയ റൂമുകളില്‍ സെറ്റായിരിക്കും. നിങ്ങള്‍ സോഫ എങ്ങനെ ഉപയോഗിക്കുമെന്നതനുസരിച്ച് ഡിസൈന്‍ പരിഗണിക്കുക. അതുകൊണ്ട് ശരിയായ മെറ്റീരിയല്‍ തിരഞ്ഞെടുക്കുക. കാരണം നിങ്ങളുടെ സോഫയുടെ മെറ്റീരിയല്‍ അതിന്റെ ഭംഗിയെയും ദൃഢതയെയും ബാധിക്കുന്നു. ലെതര്‍ സോഫകള്‍ സ്‌റ്റൈലിഷും വൃത്തിയാക്കാന്‍ വളരെ എളുപ്പവുമാണ്. എന്നാല്‍ ഇവയ്ക്ക് ചെലവേറെയാണ്.
ഫാബ്രിക് സോഫകള്‍ നിറത്തിലും ഘടനയിലും കൂടുതല്‍ വൈവിധ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ജീവിതരീതിക്ക് അനുയോജ്യമായ ഒരു മെറ്റീരിയല്‍ തിരഞ്ഞെടുക്കുക. കംഫര്‍ട്ടാണെന്ന് ഉറപ്പുവരുത്തുക. ഉപയോഗിച്ച് നോക്കി മാത്രം സോഫ തിരഞ്ഞെടുക്കുക. സീറ്റിന്റെ ആഴം, പിറകുവശത്തെ ഉയരം, തലയണകളുടെ ദൃഢത എന്നിവ പരിഗണിക്കുക. സ്റ്റൈല്‍ മാത്രം നോക്കാതെ ഇരിക്കാന്‍ സുഖപ്രദവുമാവുന്ന സോഫ തിരഞ്ഞെടുക്കുക.
നിങ്ങളുടെ സോഫ നിങ്ങളുടെ വീടിന്റെ ഇന്റീരിയറുമായി യോജിച്ചതാകണം. മോഡേണ്‍ വീട് ആണെങ്കില്‍ അതിനുചേര്‍ന്ന ഡിസൈന്‍ സോഫ നോക്കുക. ഒരു പരമ്പരാഗത വീടിനാണെങ്കില്‍ മരത്തടിയിലുള്ളത് പോലുള്ള ക്ലാസിക് ഡിസൈന്‍ സോഫകള്‍ പരിഗണിക്കാം. സോഫ വാങ്ങുന്നതിന് മുമ്പ് അതിന്റെ ഉപയോഗത്തെ കുറിച്ച് നന്നായി ചിന്തിക്കുക.
സോഫ ബെഡ് സോഫ ആയും ബെഡ് ആയും ഉപയോഗിക്കുന്നതരവും നോക്കാം. കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ ഉള്ള കുടുംബങ്ങളില്‍ മോടിയുള്ളതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതുമായ സോഫയായിരിക്കും നല്ലത്. ഒരു നല്ല സോഫ വര്‍ഷങ്ങളോളം നിലനില്‍ക്കണം. അതിനായി വാങ്ങുന്നതിന് മുമ്പ് അതിന്റെ ഫ്രെയിം പരിശോധിക്കുകയും ഹാര്‍ഡ് വുഡ് ഫ്രെയിമുകള്‍ ഉറപ്പുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യു. മാത്രമല്ല, സ്റ്റിച്ചിങിന്റെയും തലയണകളുടെയും ഗുണനിലവാരവും പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."