ഫയർ & സേഫ്റ്റി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൌൺസിൽ (കെ.ഐ.സി) 'ഫയർ & സേഫ്റ്റി' ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബോധവത്കരണ ക്ലാസ് കുവൈത്തിലെ പ്രമുഖ ഫയർ & സേഫ്റ്റി പ്രഫഷണലും കെ.ഐ.സി ഫഹാഹീൽ മേഖല ട്രഷററുമായ സമീർ പാണ്ടിക്കാട് നിർവഹിച്ചു.
കുവൈത്ത് കേരളാ ഇസ്‌ലാമിക് കൌൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച ഫയർ & സേഫ്റ്റി ബോധവത്കരണ ക്ലാസ്സ് പ്രമുഖ ഫയർ & സേഫ്റ്റി പ്രൊഫഷണൽ സമീർ പാണ്ടിക്കാട് നിർവഹിക്കുന്നു
കുവൈത്തിൽ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന തീപിടുത്തവും അതിൽ നിന്നും നാം പാലിക്കേണ്ട മുൻകരുതലുകളും തീപിടുത്ത സാഹചര്യത്തിൽ നിന്ന് എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ബോധവൽക്കരണ ക്ലാസ്സ് എടുത്തു. വീട്ടിൽ തീപിടുത്തമുണ്ടാകാവുന്ന മുഴുവൻ സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതയോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും തുടങ്ങിയ കാര്യങ്ങൾ ക്‌ളാസ്സിലൂടെ അദ്ദേഹം സദസ്സിനെ ഉത്‌ബോധിപ്പിച്ചു. ശേഷം അംഗങ്ങൾക്കുള്ള പ്രത്യേക പരിശീലന ട്രെയിനിങ്ങും ചോദ്യോത്തരവേളയും നടത്തി.
പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കേന്ദ്ര ചെയർമാൻ ശംസുദ്ധീൻ ഫൈസി ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര നേതാക്കളായ ഇ.സ് അബ്ദുറഹിമാൻ ഹാജി, ഹകീം മൗലവി, നാസർ കോഡൂർ, സലാം പെരുവള്ളൂർ, മുനീർ പെരുമുഖം മറ്റു കേന്ദ്ര മേഖലാ നേതാക്കൾ പരിപാടികൾ ഏകോപിച്ചു. ആബിദ് ഫൈസി സ്വാഗതവും ഫൈസൽ കുണ്ടൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."