HOME
DETAILS
MAL
ഇബ്ര ഹോളി ഖുർആൻ മദ്രസ ഉദ്ഘാടനവും റബിഅ് കോൺഫറൻസും സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു
August 22 2024 | 14:08 PM
ഇബ്ര : പാരമ്പര്യത്തിന്റെ പൈതൃകമായി നാല്പതാം വർഷത്തിലേക്ക് കടക്കുന്ന ഇബ്ര ഹോളി ഖുർആൻ മദ്രസ പുതിയ കെട്ടിട ഉദ്ഘാടനവും നബിദിനാഘോഷവും സമൃദ്ധമായി കൊണ്ടാടാൻ തീരുമാനിച്ചു.അതിൻ്റെ ആദ്യ പടി എന്ന നിലക്ക് സ്വാഗതസംഘം കമ്മിറ്റി നിലവിൽ വന്നു. ചെയർമാനായി അജ്മൽ ഹോസ്പിറ്റൽ എംഡി അസീസ് കോളിയാടിനെയും, കൺവീനറായി ഷമീർ സഫാലയെയും,ട്രഷററായി ജംഷീർ സഫാലയെയും തെരഞ്ഞെടുത്തു.
നബിദിന മഹാ സമ്മേളനം സെപ്റ്റംബർ 26ന് ഇബ്രയിൽ വച്ച് നടത്താൻ വേണ്ടി തീരുമാനിച്ചു.യോഗത്തിന് ഇബ്രാ സുന്നി സെന്റർ ജനറൽ സെക്രട്ടറി നൗസീബ് സാഹിബ് സ്വാഗതവും വൈസ് പ്രസിഡൻറ് ബദറുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ഔപചാരികമായ ഉദ്ഘാടന കർമ്മം ഹോളി ഖുർആൻ മദ്രസ സദർ മുഅല്ലിം ഷംസുദ്ദീൻ ബാഖവി നിർവഹിച്ചു.അമീർ അൻവരി ആശംസം നേർന്നു. നൗഷീർ സാഹിബ് നന്ദിരേഖപ്പെടുത്തി.30 പരം വരുന്ന സ്വാഗതസംഘം കമ്മിറ്റി നിലവിൽ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."