HOME
DETAILS

ഒട്ടകത്തെ വളർത്തലിലും പരിചരണത്തിലും ഡിപ്ലോമ കോഴ്‌സുമായി സഊദി യൂണിവേഴ്‌സിറ്റി

  
August 22 2024 | 15:08 PM

Saudi University with Diploma Course in Camel Breeding and Care

റിയാദ്:  ഒട്ടകങ്ങളെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും ഡിപ്ലോമ കോഴ്‌സുമായി സഊദി യൂണിവേഴ്‌സിറ്റി. ഒട്ടക ക്ലബ്ബും കിങ് ഖാലിദ് യൂണിവേഴ്സിറ്റിയും (കെകെയു) തമ്മിലുള്ള കരാറിൻറെ ഭാ​ഗമായാണ് ഇത്തരമൊരു ഡിപ്ലോമ കോഴ്‌സിന് തുടക്കമിട്ടിരിക്കുന്നത്. ഒട്ടക പരിപാലന മേഖലയിൽ ശാസ്ത്രീയവും പ്രായോഗികവുമായ അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിവേഴ്‌സിറ്റി പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഒട്ടക പരിപാലനത്തിൻറെയും പ്രജനനത്തിൻറെയും വികസനത്തിന് പുതിയ കോഴ്‌സ് വളരെ ഉപകാര പ്രധാനമാണെന്ന് ക്യാമൽ ക്ലബ് പ്രസിഡൻറ് ഹമദ് അൽ അത്ബ അഭിപ്രായപ്പെട്ടു. സഊദി ക്യാമൽ ക്ലബ്ബുമായും യൂനിവേഴ്‌സിറ്റിയുമായി ഇക്കാര്യത്തിലുണ്ടാക്കിയ സഹകരണം സഊദിയുടെ സാംസ്‌കാരിക പൈതൃകവും ശാസ്ത്രീയ സഹകരണവും ഉയർത്തുമെന്ന് ദഹ്റാൻ അൽ ജനൂബിലെ അപ്ലൈഡ് കോളേജ് പ്രസിഡൻറ് ഡോ. മുസാഫിർ അൽ വദായി അഭിപ്രായപ്പെട്ടു.

ഒരു പബ്ലിക് സർവ്വകലാശാലയിൽ നിന്ന് ക്യാമൽ ബ്രീഡിങ്ങിൽ ബിരുദം നേടാൻ വിദ്യാർഥികളെ അനുവദിക്കുന്ന ഔപചാരിക അക്കാദമിക് പഠനം ഇത് ആദ്യമായാണ് നിലവിൽ വരുന്നത്. നിലവിലെ കോഴ്‌സിൻറെ ഘടനം, സ്വഭാവം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല.

സഊദി അറേബ്യയിൽ ഒട്ടകങ്ങൾക്ക് പാരമ്പര്യവും സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ട്. രാജ്യത്തിൻറെ ചരിത്രത്തിലും പാരമ്പര്യത്തിലും ഉള്ള പങ്ക് കാരണം അവയെ 'മരുഭൂമിയിലെ കപ്പലുകൾ' എന്നാണ് വിളിക്കുന്നത്. സഊദി അറേബ്യയിൽ ഒട്ടകങ്ങളുള്ളവർ അവയെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നാണ് രാജ്യത്തെ നിയമം. രജിസ്റ്റർ ചെയ്ത കണക്ക് പ്രകാരം സഊദിയിലെ ഒട്ടകങ്ങളുടെ എണ്ണം ഏകദേശം 1.5 ദശലക്ഷം വരും.

നൂറ്റാണ്ടുകളായി ഒട്ടകങ്ങൾ ബദവി ഗോത്രവർഗ ജീവിതത്തിൻറെ അവിഭാജ്യ ഘടകമായി തുടരുന്ന ഒന്നാണ്. കഠിനമായ മരുഭൂമി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള അവയുടെ ശേഷിയും പരമ്പരാഗത ഗതാഗതം, വ്യാപാരം, സാമൂഹിക നില എന്നിവയിൽ അവയുടെ പങ്കും ഏറെ പ്രധാനപ്പെട്ടതാണ്. ഗതാഗതം, പാൽ ഉൽപ്പാദനം, മാംസം എന്നിവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഒട്ടകങ്ങളെ ഉപയോഗിക്കുന്നുണ്ട്. 

A Saudi university has introduced a unique diploma course focused on camel breeding and care. This specialized program aims to preserve the region's cultural heritage and equip students with the knowledge to support the camel industry, a vital part of Saudi Arabia’s economy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago