ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം, അറിയാം ഗുജറാത്തിലെ മദാപ്പറിനെ
അഹമ്മദാബാദ്: ഗുജറാത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രങ്ങളിലൊന്നാണ് കൂടാതെ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികളും ഇവിടെ നിന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നഗ്രാമം എന്നറിയപ്പെടുന്നത് ഗുജറാത്ത് കച്ചിലെ മദാപ്പര്‍ ആണ്. ഈ ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക് വിവിധ ബാങ്കുകളിലായുള്ളത് 7,000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ്.
പട്ടേല്‍ സമുദായക്കാരണ് മദാപ്പറില്‍ ഏറ്റവും കൂടുതലായുള്ളത്. മദാപ്പറിലെ നിലവിലെ ജനസംഖ്യ ഏകദേശം 32,000ആണ്. 2011ല്‍ ഇത് 17,000 ആയിരുന്നു. എസ്ബിഐ, പിഎന്‍ബി, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യൂണിയന്‍ ബാങ്ക് തുടങ്ങി ഈ ഗ്രാമത്തില്‍ പതിനേഴ് പ്രമുഖ ബാങ്കുകളുണ്ട്. രാജ്യത്ത് മറ്റൊരു ഗ്രാമത്തിലും ഇത്രയധികം ബാങ്കുകളില്ല. കുടുതല്‍ ബാങ്കുകള്‍ ഇവിടെ ശാഖ തുടങ്ങാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നു.
മദാപ്പറിന്റെ സമൃദ്ധിയുടെ പ്രധാനകാരണം ഗ്രാമത്തിലെ 65 ശതമാനത്തിലേറെ പേരും എന്‍ആര്‍ഐകളാണ് എന്നതാണ്. 20000ത്തോളം വീടുകളുള്ള ഇവിടെ ഏകദേശം 1200 ഓളം കുടുംബങ്ങള്‍ വിദേശത്ത് താമസിക്കുന്നവരാണ്. ഒരു കുടുംബത്തിലെ ഒരാള്‍ എങ്കിലും യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഇവരുടെ വരുമാനത്തിന്റെ വലിയ ഒരു ശതമാനം ഇവര്‍ നാട്ടിലെത്തിച്ച് സ്ഥലത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു, കൂടാതെ നാട്ടില്‍ വ്യവസായങ്ങളും ആരംഭിക്കുന്നു ഇതാണ് ഗ്രാമം സമ്പന്നമാകാനുള്ള പ്രധാന കാരണം.
Discover Madhapar, a village in Gujarat, India, that has been deemed the richest in Asia. Learn more about this affluent village and its unique characteristics
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."