HOME
DETAILS

കോൺഫിഗറേഷൻ മാനേജ്‌മെൻ്റിലെ മികവ് ; ആർ.ടി.എക്ക് 'ഐ.എസ്.ഒ   100007' അംഗീകാരം

  
August 23 2024 | 04:08 AM

RTK is ISO 100007 accredited

ദുബൈ: ഇന്ത്യ, മിഡിൽ ഈസ്റ്റ്, തുർക്കി ആൻഡ് ആഫ്രിക്ക (ഐ.എം.ടി.എ) മേഖലയിൽ ഐ.എസ്.ഒ 10007 നേടിയ ആദ്യ സ്ഥാപണമെന്ന ഖ്യാതി ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ)ക്ക്. ഈ അഭിമാനകരമായ അംഗീകാരം എൻജിനീയറിങ് മാറ്റങ്ങളിലൂടെ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും നൽകാനും അടിസ്ഥാന സൗകര്യ വികസനത്തിന്റെ സമയ പരിധിയിലുടനീളം ഡിജിറ്റൽ ശേഷി കൈവരിക്കാനുമുള്ള ആർ.ടി.എയുടെ അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്നുവെന്ന് അധികൃതർ അറിയിച്ചു. കോൺഫിഗറേഷൻ മാനേജ്‌മെൻ്റ് ചട്ടക്കൂടിലെയും പ്രക്രിയകളിലെയും കർശന സമ്പ്രദായങ്ങളിലൂടെയാണ് ഇത് നേടിയെടുത്തത്. 

ഐ.എസ്.ഒ 10007 അംഗീകാരത്തിലൂടെ കോൺഫിഗറേഷൻ മാനേജ്മെൻ്റിന് സമഗ്രമായ മാർഗനിർദ്ദേശങ്ങളാണ് ലഭിക്കുന്നത്. ഈ സർട്ടിഫിക്കേഷൻ നേടുന്നതിലൂടെ ജീവിത ചക്രത്തിലുടനീളം എല്ലാ ദുബൈ റെയിൽ ആസ്തി കോൺഫിഗറേഷനുകളും ഇൻഫർമേഷൻ ക്യാപിറ്റലൈസേഷനും പരമാവധിയാക്കുന്നുവെന്ന് ഉറപ്പാക്കി ശക്തമായ ഒരു കോൺഫിഗറേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം നടപ്പിലാക്കാനും പരിപാലിക്കുക്കാനുമുള്ള സമർപ്പണം ആർ.ടി.എ പ്രകടമാക്കി.

ഐ.എസ്.ഒ 10007 സർട്ടിഫിക്കേഷൻ്റെ പ്രധാന നേട്ടങ്ങളിൽ മെച്ചപ്പെടുത്തിയ ഗുണനിലവാര ഉറപ്പ്, എല്ലാ കോൺഫിഗറേഷൻ വശങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിലൂടെ ഉൽപ്പന്ന പ്രകടനത്തിലെ സ്ഥിരതയും വിശ്വാസ്യതയും എന്നിവ ഉറപ്പാക്കുന്നുവന്നതാണ്. എല്ലാ ഉൽപന്ന കോൺഫിഗറേഷനുകളുടെയും വിശദമായ രേഖകൾ പരിപാലിക്കുന്നതിലൂടെയും, പെട്ടെന്ന് തിരിച്ചറിയാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കുന്നു. 

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.ഐ) ഗ്രൂപ്പ് നടത്തിയ കർശനമായ ഓഡിറ്റിനും മൂല്യനിർണ്ണയ പ്രക്രിയയ്ക്കും ശേഷമാണ് ഐ.എസ്.ഒ 10007 സർട്ടിഫിക്കേഷൻ ലഭിച്ചത്. ഈ സർട്ടിഫിക്കേഷൻ ആർ.ടി.എയുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പ് ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  24 days ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago