പൊതുമാപ്പ് ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി; ടൈപ്പിങ് സെന്ററുകളിൽ അന്വേഷണ പ്രളയം
ദുബൈ: സെപ്റ്റംബർ 1 മുതൽ യു.എ.ഇയുടെ രണ്ട് മാസത്തെ വിസാ പൊതുമാപ്പ് പദ്ധതി ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ടൈപ്പിങ് സെൻ്ററുകളിൽ റസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്താനും മറ്റുമായി ആഗ്രഹിക്കുന്നവരിൽ നിന്നും അഭൂതപൂർവമായ വിളി പ്രളയം. റെസിഡൻസി കാലാവധി കഴിഞ്ഞും ഇവിടെ താങ്ങുന്നവരാണ് അന്വേഷിച്ച് വിളിക്കുന്നവരിലധികവും. തങ്ങൾക്ക് ധാരാളം അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നു ചില ടൈപ്പിംഗ് സെന്റര് ഉടമകൾ പറഞ്ഞു.
എന്നാൽ, അധികാരികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ മാത്രമേ പൂർണവും കൃത്യവുമായ മറുപടി നല്കാനാകൂവെന്നതാണ് യാഥാർഥ്യം. ഇക്കാര്യം അന്വേഷിക്കുന്നവരോട് പറയുന്നുണ്ട്. പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് അവരുടെ പിഴകൾ ഒഴിവാക്കാനുള്ള അവസരം ലഭിക്കും. അതിലൂടെ അവർക്ക് ഒന്നുകിൽ നാട്ടിലേക്ക് പോകാനോ, അല്ലെങ്കിൽ രാജ്യത്ത് താങ്ങാനോ സാധിക്കുന്നതാണ്.
പൊതുമാപ്പിന്റെ അപേക്ഷ അധികാരികൾ അംഗീകരിച്ചു കഴിഞ്ഞാൽ, ഔട്ട്പാസ് ഇഷ്യൂ ചെയ്യും. അനധികൃത താമസക്കാരന് രാജ്യം വിടാൻ 14 ദിവസങ്ങൾ ലഭിക്കുകയും ചെയ്യും. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരോടും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും അവരുടെ റസിഡൻസി സ്റ്റാറ്റസ് നിയമ വിധേയമാക്കാനും എമിഗ്രേഷൻ അധികൃതർ ആവർത്തിച്ച് അഭ്യർഥിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."