മുടിയുടെ ആരോഗ്യം ചീരയില്‍ ..! അതുകൊണ്ട് നിത്യവും കഴിക്കാന്‍ മറക്കല്ലേ, കിടുവാണേ ചീര
മുടിയുടെ ആരോഗ്യത്തിന് പ്രകൃതി നമുക്ക് നിരവധി പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുടിയുടെ സംരക്ഷണത്തിന് അത്തരത്തിലുളള പ്രകൃതിദത്തമായ ഒന്നാണ് ചീര. സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്ന ഇലക്കറികള്‍ക്ക് നമ്മള്‍ പ്രാധാന്യം നല്‍കാറുണ്ട്. കാരണം പോഷകസമ്പുഷ്ടമാണ് ഇലക്കറികള്‍ എന്നതു തന്നെയാണ്.
ചീരകഴിക്കുന്നത് കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. ഇതില്‍ വിറ്റാമിന്‍ എ, സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും വരള്‍ച്ച തടയാനും മുടി വളരാനും സഹായിക്കുന്നു. അയേണിന്റെ കുറവ് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ചീര. ഇത് ചുവന്ന രക്താണുക്കളെ രോമകൂപങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുകയും മുടി ഇഴകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ എ- സെബം ഉല്‍പാദിപ്പിക്കാന്‍ അത്യാവശ്യമാണ്. ഇത് മുടിക്ക് ഈര്‍പ്പവും ആരോഗ്യവും നല്‍കുന്നു. വിറ്റാന്‍സി - ചീര വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. ഇത് ശരീരത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റാണ്. വിറ്റാമിന്‍ ഇ- ആരോഗ്യകരമായ മുടി വളരാനും കേടായ രോമകൂപങ്ങള്‍ നന്നാക്കാനും ഫലപ്രദമാണ്.
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പടുത്തുന്നു- ചീരയിലെ വൈറ്റമിന്‍ എ,സി എന്നിവയുടെ സംയോജനം സെബം ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുകയും ചൊറിച്ചില്‍ പുറംതൊലി വരള്‍ച്ച എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യമുള്ള തലയോട്ടി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
അകാല നര തടയുന്നു; ചീരയില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അകാല നര മന്ദഗതിയിലാക്കുന്നു.
അതുകൊണ്ട് ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ ഫോളേറ്റ് ലഭിക്കുന്നതാണ്. ചീരയിലെ മഗ്‌നീഷ്യം ആരോഗ്യമുള്ള മുടിവേരുകളെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മഗ്‌നീഷ്യത്തിന്റെ അഭാവം മുടികൊഴിച്ചിലിനും മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്കും കാരണമാകുന്നു. ചീര പതിവായി കഴിക്കുമ്പോള്‍ ബലമുള്ള മുടിക്ക് ആവശ്യമായ മഗ്‌നീഷ്യം പ്രദാനം ചെയ്യും.
ഭക്ഷണത്തില്‍ നമ്മള്‍ തോരനായും കറിയായും ആണ് ചീര കഴിക്കാറ്. ചിലയാളുകള്‍ ദോശയിലും മറ്റ് പലഹാരങ്ങളിലും ചേര്‍ത്ത് ചീര കഴിക്കാറുമുണ്ട്. കൂടാതെ സലാഡുകള്‍, സ്മൂത്തികള്‍, അല്ലെങ്കില്‍ സൂപ്പ് എന്നിവയിലും ചീര ചേര്‍ക്കാവുന്നതാണ്. എന്തായാലും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുകയും ഇതിന്റെ പോഷക മൂല്യം തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടിയിഴകളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചീര ഹെയര്‍മാസ്‌ക്- പുതിയ ചീര ഇലകള്‍ ഒലിവ് ഓയിലില്‍ മിക്‌സ് ചെയ്ത് ഹെയര്‍മാസ്‌ക് ഉണ്ടാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക, 20 മിനിറ്റ് കഴിഞ്ഞ് കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."