എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). യോഗ്യതയില്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തിയതിനെത്തുടര്‍ന്നാണ് പിഴ. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരായ പങ്കുല്‍ മാത്തൂര്‍, മനീഷ് വാസവദ എന്നിവര്‍ക്കാണ് യഥാക്രമം 6 ലക്ഷം 3 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡിജിസിഎ അറിയിച്ചു.
ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്, തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒന്നിലധികം ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തി. ജൂലൈ 22 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതാണ് നടപടിയിലേക്കു നയിച്ചത്.
The Directorate General of Civil Aviation (DGCA) has imposed a fine of ₹90 lakh on Air India for violating aviation norms. The penalty comes after the airline failed to adhere to safety standards, prompting the regulatory body to take action.b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."