പറക്കും കപ്പലുകളുമായി സഊദി
റിയാദ്:സഊദി അറേബ്യയിൽ അടുത്ത വർഷം പറക്കും ഇലക്ട്രിക് കപ്പലുകൾ എത്തും. നിയോമിലാണ് വെള്ളത്തിന് മുകളിലുടെ പറക്കാൻ കൂടി കഴിയുന്ന കപ്പലുകൾ പരീക്ഷണം നടത്തുന്നത്. സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന പ്രകാരം എട്ട് കപ്പലുകളുടെ പ്രാരംഭ ബാച്ച് സഊദിയിലേക്ക് കൊണ്ടുവരും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നാണിത് കപ്പലുകളുടെ ആദ്യ ബാച്ച് 2025ലും 2026ന്റെ തുടക്കത്തിലും എത്തിക്കാനാകുമെന്നാണ് കമ്പിനിയുടെ പ്രതീക്ഷ.
കാൻഡല ബി-12 കപ്പലുകലാണ് നിയോമിലെ സമുദ്രഗതാഗത ശൃംഖലയിലേക്ക് സേവനത്തിനായി എത്തുന്നത്. പരമ്പരാഗത ഗതാഗത മാർഗങ്ങളേക്കാൾ പുത്തൻ സാങ്കേതികവിദ്യകളോട് കൂടിയതാണിവ. സീറോ-എമിഷൻ ജലഗതാഗത സംവിധാനം നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചെറിയ കപ്പലിൽ ഒരേ സമയം 20നും 30നും ഇടയിൽ ആളുകളെ ഉൾക്കൊള്ളാൻസാധിക്കും. പരമ്പരാഗത ഫെറികളേക്കാൾ ചെറുതും വേഗതയേറിയവയാണ് ഇവ. കമ്പ്യൂട്ടർ ഗൈഡഡ് അണ്ടർവാട്ടർ ചിറകുകളും ഇവയ്ക്കുണ്ട്.
പരമ്പരാഗത കപ്പലുകളേക്കാൾ 80 ശതമാനം കുറവ് ഊർജ്ജം ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. 25 നോട്ട് വേഗതയും രണ്ട് മണിക്കൂറിൽ കൂടുതൽ ചാർജ്ജിങ് ക്ഷമതയുമുണ്ട്. ഇന്നുവരെയുള്ളതിൽ ഏറ്റവും വേഗതയേറിയതും നീളമുള്ളതുമായ ഇലക്ട്രിക് പാസഞ്ചർ കപ്പലാണ് കാൻഡല ബി-12. ചെങ്കടലിൽ വെള്ളത്തിന് മുകളിലൂടെ യാത്രക്കാർക്ക് സുഗമമായി പറക്കാൻ ഇതിലൂടെ സാധിക്കും.
കാറ്റിന്റെയും തിരമാലകളുടെയും സമയങ്ങളിൽ പോലും സ്ഥിരത ഉറപ്പാക്കാൻ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം സെക്കൻഡിൽ 100 തവണ ബാലൻസ് ചെയ്യുന്നുണ്ട് കാൻഡല ബി-12 വിൽ . കാൻഡല സി. പോഡ് മോട്ടോറുകളാണ് കപ്പലിലേത്.ഇതിലൂടെ സമുദ്രജീവികൾക്ക് ശല്യമുണ്ടാക്കാത്തതും വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതുമാണ്.
Saudi Arabia's NEOM project unveils futuristic floating ships as part of "The Line" – a revolutionary urban development blending luxury with innovative, gravity-defying design, aiming to reshape the future of cities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."