കോര്‍പ്പറേറ്റ് ജോലി രാജിവച്ചാരംഭിച്ച സംരംഭം, നിലവില്‍ 30 കോടിയുടെ വിറ്റുവരവുള്ള കമ്പനി
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറി ബ്രാന്‍ഡ് ആണ് ദൂധ്‌വാലെ. ശുദ്ധമായ പാലുല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമന്‍ ജെയിന്‍ ദൂധ്‌വാലെ ആരംഭിക്കുന്നത്. ശുദ്ധമായ എരുമപ്പാലായിരുന്നു അമന്റെ കുടുംബം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയിലേക്ക് താമസം മാറിയപ്പോള്‍ നല്ല പാല്‍ കിട്ടാതെ വിഷമിച്ചു. ആ വെല്ലുവിളിയില്‍ നിന്നാണ് ദൂധ്‌വാലെ എന്ന സംരംഭത്തിന്റെ തുടക്കം.
ഹൈദരാബാദ് ഐഐഐടിയില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അമന് പഠനത്തിന് ശേഷം, മൈക്രോസോഫ്റ്റ് യുഎസില്‍ ചേരാന്‍ അവസരം ലഭിച്ചു. എന്നാല്‍ അമന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു പകരം ഐഐഎം ബാംഗ്ലൂരില്‍ മാനേജ്‌മെന്റ് പഠനം തിരഞ്ഞെടുത്തു. ഈ തീരുമാനം ബിസിനസ്സില്‍ ആഴത്തിലുള്ള വൈദഗ്ധ്യം നേടുന്നതിന് അമനെ സഹായിച്ചു. അമന്‍ ജെയിന്‍ പിന്നീട് പ്രശസ്ത കമ്പനികളില്‍ ജോലി ചെയ്തു, ഒയോയിലും അദ്ദേഹം വിവിധ നേതൃത്വ റോളുകള്‍ നിര്‍വ്വവഹിച്ചു.
2018ല്‍ ഡല്‍ഹിയില്‍ അമന്‍ ചെറിയ ഒരു ഫാം തുടങ്ങി എങ്കിലും ജോലിക്ക് ഒപ്പം അത് മുന്നോട്ട് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടായി മാറിയതോടെ 2023ല്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു. പിന്നീടാണ് സുഹൃത്തായ സഞ്ജയ് കുമാര്‍ ജെയിനുമായി ചേര്‍ന്ന് ഹരിയാനയില്‍ 2.5 ഏക്കര്‍ സ്ഥലത്ത് ഒരു ഓട്ടോമേറ്റഡ് പ്രോസസ്സിംഗ് ഫാം തുടങ്ങുന്നത്. തുടക്കത്തില്‍ ഡല്‍ഹിയില്‍ പാല്‍ വിതരണം ചെയ്തു തുടങ്ങിയ ദൂധ്‌വാലെ ഇന്ന് തൈര്, പനീര്‍, നെയ്യ്, ഫ്രെഷ് ക്രീം പോലുള്ള ഉത്പന്നങ്ങളും നല്‍കുന്നു. പാലുകൊണ്ടുള്ള സ്വീറ്റ്‌സ്, ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവയും വിപണിയില്‍ എത്തിക്കുന്നു. നിലവില്‍ 30 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്.
A startup founded by individuals who left their corporate jobs has achieved a remarkable turnover of ₹30 crore, showcasing the potential of innovative entrepreneurship and the power of taking calculated risks to pursue one's passion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."