HOME
DETAILS
MAL
'പ്രവാസി ക്ഷേമനിധി പരിഷ്കരിപ്പിക്കണം'
backup
August 30 2016 | 23:08 PM
മലപ്പുറം: പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമനിധി തികച്ചും ചൂഷണവും ഫലശൂന്യവുമാണ്. 60 വയസുവരെ തുടര്‍ച്ചയായി ക്ഷേമനിധിയിലടക്കുന്ന തുകക്ക് അനുയോജ്യമായ പെന്ഷന് തുകയല്ല പ്രവാസിക്കു ലഭിക്കുന്നത്. സര്‍ക്കാറിന്റെ ഇതര ക്ഷേമനിധികളെ അപേക്ഷിച്ചു ഉയര്‍ന്ന മാസവരി ശേഖരിച്ചു നിസാരമായ പെന്ഷന് തുക നല്കി തികഞ്ഞ വിവേചനമാണു സര്‍ക്കാര്‍ പ്രവാസികളോടു വര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ പ്രവാസി വകുപ്പു വീണ്ടും കാബിനറ്റ് റാങ്കോടെ പുനപ്രതിഷ്ഠിക്കണമെന്ന് യോഗം കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഇ.അബ്ദുല്‍ റസാഖ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുജാ മാത്യു ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ കുരിക്കള്‍ , മജീദ്, ബീരാവുണ്ണി, കുഞ്ഞാവ ഹാജി, അബ്ദുസലാം, ലത്തീഫ് ഹാജി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."