സുപ്രഭാതം പ്രചരണം: ശ്രദ്ധേയമായ, മാതൃകാ പ്രവർത്തനവുമായി എസ്‌ഐസി ജുബൈൽ സെൻട്രൽ കമ്മിറ്റി
ജുബൈൽ: പതിനൊന്നാം വാർഷിക കാംപയിനിൽ ശ്രദ്ധേയമായ പ്രവർത്തനവുമായി സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി രംഗത്ത്. നിശ്ചിത കോപ്പിക്ൾ ലക്ഷ്യമാക്കി നടത്തുന്ന പ്രചാരണമാണ് മാതൃകയായുന്നത്. സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സെൻട്രൽ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾക്കും പ്രവർത്തകർക്കും പുറമെയാണ് പ്രത്യേക പദ്ധതി പ്രകാരം കോപ്പികൾ ചേർക്കുന്നത്.
പദ്ധതിയുടെ ലോഞ്ചിങ് ജിദ്ദയിൽ നടന്ന സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കോൺക്ലെവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമുള്ള പ്രത്യേക പദ്ധതിയിലേക്കാണ് കമ്മിറ്റി പത്രം നൽകുന്നത്. സുപ്രഭാതം ഓഫീസ് മുഖേന നടപ്പിലാക്കുന്ന പദ്ധതി നിരവധി സ്ഥാപനങ്ങൾക്ക് നൽകാനാകും.
നിലവിൽ സഊദിയിൽ പ്രചാരണ കാംപയിൻ സജീവമായി നടന്നു വരികയാണ്. അടുത്ത മാസം 15 വരെ നീണ്ടു നിൽക്കുന്ന പ്രചാരണ കാംപയിനിൽ നിലവിലുള്ള വരിക്കാരെ പുതുക്കുകയും പുതിയ വരിക്കാരെ കണ്ടെത്തി ചേർക്കുകയും ചെയ്യുന്ന പരിപാടികൾ നടന്നുവരുന്നു. പ്രചാരണ കാലാവധിക്കുള്ളിൽ പരമാവധി കോപ്പികൾ ഉറപ്പ് വരുത്താനുള്ള കർമ്മ പദ്ധതികളും എസ് ഐ സി നാഷണൽ മീഡിയ ആൻഡ് ഐ ടി വിങ്ങിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സമസ്ത ഇസ്‌ലാമിക്സെന്റർ നാഷണൽകമ്മിറ്റിക്ക് കീഴിൽ സഊദിയുടെ വിവിധഭാഗങ്ങളിലെ സോൺ, സെൻട്രൽ, യൂണിറ്റ്, തലങ്ങളെ ബന്ധപ്പെടുത്തിയാണ് പ്രചാരണം. പ്രചരണ കാലയളവിൽ ഉദ്ഘാടന സമ്മേളനങ്ങൾ, സിമ്പോസിയം, ടേബിൾ ടോക്, ടീ ടൈം തുടങ്ങിയ വിവിധ പരിപാടികൾ പ്രചാരണ കാലയളവിൽ നടക്കും. ഇതോടൊപ്പം, സെൻട്രൽ തല സ്‌ക്വാഡ് തല പ്രചാരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."