HOME
DETAILS

ഒറ്റത്തവണ തീര്‍പ്പാക്കലുമായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷൻ

  
August 24 2024 | 03:08 AM

Minority Finance Corporation Introduces One-Time Settlement Scheme

 

കോഴിക്കോട്: വിവിധ മേഖല ഓഫിസുകളില്‍ നിന്ന് വായ്പ എടുത്ത് കുടിശികയായവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷൻ. ഇതാദ്യമായാണ് കോര്‍പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിക്കുന്നത്. ഇന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.

പലിശയും പിഴപ്പലിശയും പൂര്‍ണമായും ഒഴിവാക്കിയും 70 ശതമാനം വരെ കിഴിവോടു കൂടിയും ബാധ്യത ഒഴിവാക്കാനുള്ള അവസരമാണ് ഇതുവഴി വായ്പ എടുത്തവര്‍ക്ക് ലഭിക്കുക. വായ്പക്കാരന്‍ മരണപ്പെട്ട വായ്പയ്ക്ക് (രണ്ടു ലക്ഷം വരെ) പലിശയും പിഴപ്പലിശയും പൂര്‍ണമായും ഒഴിവാക്കും. രണ്ട് ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ പലിശയില്‍ 50 ശതമാനം ഇളവ് നല്‍കും. മാരകരോഗം ബാധിച്ചവര്‍ക്കും പദ്ധതി വഴി ഇളവ് അനുവദിക്കും. ഇത്തരം വായ്പകളുടെ പലിശയില്‍ 50 ശതമാനം  കുറവ് ലഭിക്കും. രണ്ട് ലക്ഷത്തിനുമുകളിലുള്ള വായ്പയ്ക്ക് 25 ശതമാനം ഇളവ് ലഭിക്കും. അപകടം സംഭവിച്ച് തൊഴിലെടുക്കാനാകാത്ത വിധം കിടപ്പിലായവര്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

പ്രകൃതി ദുരന്തത്തില്‍പ്പെട്ട് കൃഷി, ഭവനം, കച്ചവടം തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്കും ഒത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഇളവ് അനുവദിക്കും. പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ക്കായി വായ്പ എടുക്കുകയും പിന്നീട് രോഗമോ മറ്റോ വന്ന് നശിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പിഴപ്പലിശയില്‍ 70 ശതമാനം വരെ കിഴിവാണ് ലഭിക്കുക. അഗ്‌നിബാധ, പകര്‍ച്ചവ്യാധി തുടങ്ങിയവ മൂലം നിലച്ചുപോയ വ്യാപാര സ്ഥാപനങ്ങള്‍ക്കും പിഴപ്പലിശയിനത്തില്‍ 70 ശതമാനം വരെ കുറവ് ലഭിക്കും.

കോര്‍പറേഷന്റെ മേഖല ഓഫിസുകളില്‍ അദാലത്ത് കമ്മിറ്റികള്‍ രൂപീകരിച്ചാകും പദ്ധതി നടപ്പിലാക്കുക. വായ്പാ തിരിച്ചടവിന് ആവശ്യമായ സമയം അനുവദിക്കാനുള്ള അധികാരവും കമ്മിറ്റിക്കുണ്ടാകും. കുടിശിക വരുത്തിയവര്‍ പദ്ധതി ഉപയോഗപ്പെടുത്തണമെന്നും ഇതിനായി എല്ലാ മേഖല ഓഫിസുകളിലും പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയതായും  ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്, മാനേജിങ് ഡയരക്ടര്‍ സി. അബ്ദുല്‍ മുജീബ് എന്നിവര്‍ അറിയിച്ചു.

The Kerala Minority Finance Corporation launches its first-ever one-time settlement scheme, offering significant interest waivers and reductions on outstanding loans to provide relief for borrowers facing financial hardships.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  4 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  4 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  4 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  4 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  4 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  4 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  5 days ago