വൻ തിരക്ക്: ദുബൈ മെട്രോ സമയം ദീർഘിപ്പിക്കുന്നു
ശനി വരെ രാവിലെ 5 മുതൽ പുലർച്ചെ 2 വരെ, ഞായർ രാവിലെ 8 മുതൽ പുലർച്ചെ 2 വരെയും മെട്രോ പ്രവർത്തിക്കും
ദുബൈ: ദുബൈ അന്തർദേശീയ വിമാനത്താവളത്തിൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വാരാന്ത്യത്തിൽ ദുബൈ മെട്രോയുടെ പ്രവർത്തി സമയം ദീർഘിപ്പിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു.
ശനിയാഴ്ച വരെ രാവിലെ 5 മുതൽ പുലർച്ചെ 2 വരെയും, ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ 2 വരെയുമായിരിക്കും മെട്രോ പ്രവർത്തിക്കുക.
അടുത്ത 13 ദിവസം കൊണ്ട് 3.43 മില്യൺ യാത്രക്കാരെയാണ് ദുബൈ വിമാനത്താവളത്തിൽ എത്തുന്നത്. സെപ്റ്റംബർ 1 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന സൂചന. അന്ന് മാത്രം 2,91,000 സന്ദർശകർ എത്തും.
അവധി കഴിഞ്ഞ് മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നത്. അവധി കഴിഞ്ഞ് രാജ്യത്തെ സ്‌കൂളുകൾ ഈ മാസം 26നു തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."