'ജയിലില്‍ എത്തിയാല്‍ ആദ്യം ചോദിക്കുന്നത് ജാതി, ജാതിവ്യവസ്ഥ ഔദ്യോഗികമായി പിന്തുടരുന്നു' അനുഭവങ്ങള്‍ പങ്കുവെച്ച് ജി.എന്‍ സായിബാബ
ഹൈദരാബാദ്: ഇന്ത്യന്‍ ജയിലുകള്‍ ജാതിവിവേചനത്തിന്റെ കൂടാരമാണെന്ന് തുറന്നടിച്ച് ഡല്‍ഹി സര്‍വ്വകലാശാല പ്രഫസറായിരുന്ന പ്രഫ. ജി.എന്‍ സായിബാബ. ജയിലില്‍ എത്തിയാല്‍ ആദ്യം ചോദിക്കുന്നത് നിങ്ങളുടെ ജാതി ഏതാണ് എന്നായിരിക്കും- സായിബാബ പറയുന്നു. നിങ്ങളുടെ ജാതിയുടെ അടിസ്ഥാനത്തിലായിരിക്കും ജിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന. നിങ്ങള്‍ക്ക് ജയിലില്‍ നല്‍കപ്പെടുന്ന ജോലിയും ജാതിയുടെ അടിസ്ഥാനത്തിലായിരിക്കും-ഹൈദരാബാദില്‍ സിയാസത്തിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.
2014ല്‍ മാവോവാദി ബന്ധമാരോപിച്ച് കള്ളക്കേസില്‍ കുടുക്കിയാണ് ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ അടക്കുന്നത്.
ബോംബെ ഹൈക്കോടതി നിരപാധിയാണെന്ന് കണ്ട് 10 വര്‍ഷത്തിനു ശേഷം നാഗ്പൂര്‍ ജയിലില്‍ നിന്ന് അദ്ദേഹം മോചിതനായി.
ജയില്‍ മാനുവല്‍ അനുസരിച്ച് പോലും വിവിധ ജാതികളില്‍പ്പെട്ട തടവുകാര്‍ക്ക് അവരുടെ ജാതി നിഷ്‌കര്‍ഷിക്കുന്ന തൊഴിലാണ് നല്‍കുന്നത്. ജാതി വ്യവസ്ഥ അവിടെ ഔദ്യോഗികമായി പിന്തുടരുന്നു- സായിബാബ പറഞ്ഞു. ജാതി ഐഡന്റിറ്റി ജയിലില്‍ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കും. ഭക്ഷണം തയ്യാറാക്കുക, വിളമ്പുക തുടങ്ങിയവയെല്ലാം അന്തേവാസിയുടെ ജാതിയെ ആശ്രയിച്ചാണ് ചെയ്യുന്നത്. ഒരു ദശാബ്ദക്കാലമാണ് ജയിലിലെ 'അണ്ടസെല്‍' എന്നു പേരിട്ട പ്രത്യേക മുറിയില്‍ അദ്ദേഹം കഴിഞ്ഞത്. അണ്ട സെല്ലിനുള്ളില്‍ വീല്‍ ചെയര്‍ തിരിക്കാനോ സ്വാഭാവിക ജോലികള്‍ ചെയ്യാനോ പോലും സാധിച്ചിരുന്നില്ല.
തടവുകാരില്‍ ഭൂരിഭാഗവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പിന്നാക്ക വിഭാഗത്തില്‍ പ്പെട്ടവരായിരുന്നു. ഉയര്‍ന്ന വിഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ കുറ്റം ചെയ്യില്ലേ എന്നു പോലും ഞാന്‍ അത്ഭുതപ്പെട്ടു. ഒരു തെറ്റും കൂടാതെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരാണ് ഭൂരിഭാഗം തടവുകാരും. പലരുടേയും അവസ്ഥ മൃഗങ്ങളുടേതിനേക്കാളും കീടങ്ങളേക്കാളും പരികതാപകരമായിരുന്നു. ജയിലുകള്‍ ക്രിമിനലുകളുടെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യപരിരക്ഷ നല്‍കാനും ചികിത്സിക്കാന്‍ തയ്യാറുള്ള ഡോക്ടര്‍മാരെ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടും എനിക്ക് അത് നിഷേധിക്കപ്പെട്ടു. കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന മരുന്നുകള്‍ നല്‍കിയില്ല.
ഏകാന്ത തടവില്‍ കഴിയുകയായിരുന്നെങ്കിലും എനിക്ക് രണ്ടുതവണ കൊവിഡ് ബാധിച്ചു. പക്ഷേ അവര്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. എനിക്ക് ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ പോലും തന്നില്ല. ഞാന്‍ ഇടയ്ക്കിടെ ബോധരഹിതനാവാറുണ്ടായിരുന്നുവെന്നും സായിബാബ പറഞ്ഞു.
സായിബാബ അഞ്ചു മാസം മുമ്പ് മോചിതനായെങ്കിലും ജയിലിനുള്ളില്‍ നിന്ന് ലഭിച്ച വിവിധ രോഗങ്ങള്‍ക്ക് ചികിത്സയില്‍ തുടരുകയാണ്. ഞരമ്പുകള്‍ ദുര്‍ബലമായതിനാല്‍ ഇടതുകൈ കൊണ്ട് ജോലിയും ചെയ്യാന്‍ കഴിയില്ലെന്നും ജി.എന്‍. സായിബാബ പറഞ്ഞു.
Former DU Prof GN Saibaba spoke to media at Basheerbagh Press Club on Friday, for the first time after he was acquitted by Bombay High court on March 5, in connection with an alleged Maoist links case @TheSiasatDaily pic.twitter.com/OUGS5GXIsB
— Vivek Bhoomi (@Vivek_bhoomi) August 23, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."