വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജി വെക്കണം; രഞ്ജിത്ത് സ്ഥാനമൊഴിയുമെന്നാണ് കരുതുന്നത്:വി.ഡി. സതീശന്‍
കൊച്ചി: ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്ഥാനമൊഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നാണ് സഹോദരനും സ്നേഹിതനുമെന്ന നിലയില്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കാനുള്ളത്. ഒഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജിത്തിനെക്കുറിച്ചുള്ള സജി ചെറിയാന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. രഞ്ജിത്ത് നല്ല സംവിധായകനും സിനിമാക്കാരനുമാണ്. ഒരുപാട് നല്ല ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്ന് സജി ചെറിയാന്റെ പരാമര്‍ശം കുറ്റസമ്മതമായി കാണണം. നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ലെന്ന് പറയുന്ന മന്ത്രി സ്ഥാനമൊഴിയണം. മന്ത്രി നിയമപരമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മിഷന്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി. ഈ മൂന്നുകാര്യങ്ങള്‍ ചെയ്ത സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."