വയനാട്ടില്‍ ദുരിത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച്ച തുറക്കും; ക്യാമ്പില്‍ കഴിയുന്നത് 3 കുടുംബങ്ങള്‍ മാത്രം; മന്ത്രി
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച്ച തുറക്കുമെന്ന് മന്ത്രി കെ. രാജന്‍. സെപ്തംബര്‍ 2 ന് പ്രവേശനോത്സവം നടത്തും. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രാ പാസ് അനുവദിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് മുന്നില്‍ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ താല്‍ക്കാലിക പുനരധിവാസം നടപ്പാക്കിയത് മാതൃകാപരമാണ്. ചികിത്സ കഴിഞ്ഞ് തിരിച്ച് വരുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കും. കഴിഞ്ഞ 18ന് കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കിയെന്നും കേന്ദ്രസഹായത്തിനായി കേരളം കാത്തിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 1800 233 0221 എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് എത് സമയത്തും ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."