എല്ലുകള്‍ക്ക് ബലം വേണോ, എങ്കില്‍ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ
എല്ലുകള്‍ സ്‌ട്രോങ്ങാവാന്‍ കാല്‍സ്യം ആവശ്യമാണ്. ആരോഗ്യത്തോടെ നടക്കാന്‍ എല്ലുകള്‍ക്ക് നല്ല ബലവും ആവശ്യമാണ്. എല്ലിന് ബലക്ഷയം ഉണ്ടാകുമ്പോഴാണ് ശരീര ഭാഗങ്ങളില്‍ വേദന, തേയ്മാനം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നത്. എല്ലുകളുടെ ആരോഗ്യക്ഷമതയ്ക്ക് കാല്‍സ്യവും വിറ്റാമിന്‍ കെയും വളരെ പ്രധാനമാണ്.
വിറ്റാമിന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലേ എല്ലുകള്‍ക്ക് ബലം ലഭിക്കുകയുള്ളൂ. അതിനാല്‍ മിക്ക ആളുകളും പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പതിവാണ്. പാലും പാലുത്പന്നങ്ങളും ഇഷ്ടമല്ലാത്തവരില്‍ കാല്‍സ്യത്തിന്റെ കുറവ് കൂടുതലായി കണ്ടുവരാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
റാഗി
എല്ലുകള്‍ക്ക് കാല്‍സ്യം ലഭിക്കുന്നതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു ആഹാരമാണ് റാഗി. 100 ഗ്രാം റാഗിയില്‍ 300 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ റാഗി കഴിക്കുന്നത് വഴി ധാരാളം കാല്‍സ്യം ലഭിക്കുകയും എല്ലുകള്‍ക്ക് ബലം കിട്ടുകയും ചെയ്യുന്നു.
മുരിങ്ങ ഇല
മുരിങ്ങയുടെ ഇലയിലും കായിലും കാല്‍സ്യത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. അതിനാല്‍ ഇവ രണ്ടും കഴിക്കുന്നതിലൂടെ കാത്സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാനും എല്ലുകള്‍ക്ക് ബലം നല്‍കാനും കഴിയും. മുട്ടുവേദന, സന്ധി വേദന പോലുള്ള അസുഖങ്ങളില്‍ നിന്ന് വലിയ ആശ്വാസം നേടാന്‍ ഇത് വളരെ നല്ലതാണ്.
വാള്‍നട്‌സ്
ആന്റി ഓക്‌സിഡന്റുകളും ഒമേഗ ഫാറ്റി ആസിഡുമടങ്ങിയ വാള്‍നട്‌സ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്
ക്യാരറ്റ്
വിറ്റാമിന്‍ എയും ബിയും ധാതുക്കളും ആന്റിഓക്‌സിഡന്റുകളുമടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും എല്ലുകള്‍ക്ക് വളരെ നല്ലതാണ്
ഫാറ്റി ഫിഷ്
സാല്‍മണ്‍ ഫിഷില്‍ ധാരാളം കാത്സ്യമുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവകഴിക്കുന്നത് എല്ലുകള്‍ക്ക് ഗുണം ചെയ്യും.
പോപ്പി വിത്തുകള്‍ (കസ്‌കസ്)
ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിനു സമാനമാണ് ഒരു ടേബിള്‍സ്പൂണ്‍ കസ്‌കസ് കഴിക്കുന്നത്. മാത്രമല്ല കാല്‍സ്യത്തിന് പുറമെ മാംഗനീസ്, പ്രോട്ടീന്‍, കോപ്പര്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് കസ്‌കസ്. ഇവ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മത്തങ്ങ വിത്തുകള്‍
മുട്ടുവേദനയും സന്ധി വേദനയും ഉണ്ടെങ്കില്‍ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പാല്‍ ഇഷ്ടക്കുറവുള്ളവര്‍ക്കൊക്കെ തീര്‍ച്ചയായും മത്തങ്ങ വിത്തുകള്‍ കഴിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകളുടെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നു.
ശ്രദ്ധിക്കുക; ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുന്നത് എന്തു കൊണ്ടും നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."