കണ്ണിനെ കൃഷ്ണമണി പോലെ കാക്കാം; കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച ശക്തിക്കും ചെയ്യേണ്ടത് എന്തെല്ലാം
കണ്ണുകളില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ വയ്യ. ലോകത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ കണ്ണുകള്‍ക്കാവും. തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യമുള്ളതും ആളുകളെ ആകര്‍ഷിക്കുന്നതുമാണ്. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും മനോഹരമാണ് കണ്ണുകള്‍. ഒരാളുടെ മനസ് അയാളുടെ കണ്ണുകളില്‍ വായിക്കാം എന്നല്ലേ... തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
ജീവിതരീതിയിലെ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, മദ്യപാനം, പുകവലി, സമ്മര്‍ദ്ദം, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം തുടങ്ങി നമ്മുടെ കണ്ണുകളെ കാത്തുരക്ഷിക്കാന്‍ ദിവസവും നല്ല ഒരു പോരാട്ടം തന്നെ വേണ്ടി വരുന്നു.
കണ്ണുകളെ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാം
നല്ല ശുദ്ധമായ വെള്ളത്തില്‍ രാത്രി മൂന്നോ നാലോ നന്ത്യാര്‍വട്ടപ്പൂക്കള്‍ ഇട്ടുവയ്ക്കുക. പിറ്റേ ദിവസം പൂവ് മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട് കണ്ണ് കഴുകുക. ഇത് കണ്ണിന്റെ തിളക്കം വര്‍ധിക്കാനും ആരോഗ്യത്തിനും നേത്രരോഗങ്ങള്‍ തടയാനും സഹായിക്കുന്നു
ദിവസവും കരിക്കിന്‍ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നതും വളരെ നല്ലതാണ്
വെള്ളരിക്ക നേരിയതായി അരിഞ്ഞ് കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന് കുളിര്‍മലഭിക്കുന്നതാണ്
തണുത്തപാലില്‍ കോട്ടണ്‍ മുക്കി കണ്ണിനു മീതെവയ്ക്കുന്നതും കണ്ണിന് കുളിര്‍മയേകുന്നതാണ്
ദിവസവും ശുദ്ധജലമുപയോഗിച്ച് കണ്ണുകള്‍ കഴുകുക
രണ്ട് സ്പൂണ്‍ മുരിങ്ങയില നീരോ അല്ലെങ്കില്‍ ഉലുവയോ പതിവായി കഴിക്കുക
പാദങ്ങളിലെ ചില നാഡികള്‍ കണ്ണുകളുമായി ബന്ധമുള്ളതിനാല്‍ കുളിക്കുന്നതിനു മുമ്പായി കാലിനടിയില്‍ എണ്ണപുരട്ടി മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
കാലുകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക
നിത്യവും കണ്ണെഴുതുക
കണ്ണിനു ചുറ്റും കറുപ്പുനിറം
പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടിയാല്‍ കറുപ്പ് നിറം മാറുന്നതാണ്
ഇളം ചൂടുളള വെള്ളത്തില്‍ മുക്കിയ തുണി ചൂട് മാറും വരെ കണ്ണിനു മുകളില്‍ വയ്്ക്കുക
പശുവിന്‍ നെയ്യ് പുരട്ടുന്നതും കണ്‍ തടം കറുക്കുന്നത് തടയാന്‍ നല്ലതാണ്
ഉരുളക്കിഴങ്ങ് നീര് പഞ്ഞിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടുന്നതും കറുപ്പ് നിറം ഇല്ലാതാക്കുന്നു
പുരികത്തിന്റെ ഭംഗിക്ക്
പാല്‍പ്പാടയും ആവണക്കെണ്ണയും ചേര്‍ത്ത് പുരികത്തില്‍ പുരട്ടുക
രാത്രി കിടക്കും മുമ്പ് ചെറുതായി ചൂടാക്കിയ ആവണക്കെണ്ണ
അല്ലെങ്കില്‍ നല്ലെണ്ണ പുരികങ്ങളില്‍ പുരട്ടുന്നത് പുരികത്തിന്റെ കട്ടി കൂടി നന്നായി തഴച്ചു വളരാന്‍ സഹായിക്കുന്നതാണ്
കണ്‍കുരു
കടുക്ക തേനിലരച്ച് പുരട്ടുന്നത് ഗുണം ചെയ്യും
ഇരട്ടി മധുരം തേനില്‍ ചാലിച്ച് പുരട്ടുന്നത് നല്ലതാണ്
തഴുതാമവേര് തേനിലരച്ച് കണ്‍പോളയില്‍ പുരട്ടുന്നതും കണ്‍കുരുമാറാന്‍ സഹായിക്കുന്നതാണ്
കണ്ണില്‍ കരട് വീണാല്‍
കണ്ണില്‍ കരട് പോയാല്‍ തിരുമ്മരുത്. മൃദുവായി ഊതുക.
ശുദ്ധമായ തുണികൊണ്ട് ഒപ്പിയെടുക്കുകയോ വെള്ളം ഉപയോഗിച്ച് കഴുകുകയോ ചെയ്യുക.
മുലപ്പാല്‍ കണ്ണിലിറ്റിക്കുക
ഇക്കാര്യങ്ങള്‍ ശ്രദ്ദിക്കുക
കണ്ണിന്റെ തിളക്കവും അഴകും നിലനിര്‍ത്താന്‍ ദിവസവും എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക
പകലുറങ്ങുന്നതും രാത്രി ഉറക്കമിളയ്ക്കുന്നതും ഒഴിവാക്കുക
ഉത്ക്കണ്ഠ, മാനസിക പിരിമുറുക്കം, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
വെയിലത്തുനിന്നും വന്നയുടനെ തണുത്ത വെള്ളത്തില്‍ കുളിക്കുകയോ തണുത്ത വെള്ളത്തില്‍ മുഖം കഴുകുകയോ ചെയ്യാതിരിക്കുക
പുസ്തകം വായിക്കുമ്പോള്‍ മുറിയില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടാവുക
മങ്ങിയ വെളിച്ചത്തിലും യാത്ര ചെയ്യുമ്പോഴും വായിക്കാതിരിക്കുക
കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ സ്‌ക്രീനിന്റെ വെളിച്ചം കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക.
സ്‌ക്രീന്‍ മുഖത്തിന് നേരെ അല്ലെങ്കില്‍ ഒരല്‍പം താഴ്ത്തി വയ്ക്കുക. കണ്ണട ഉപയോഗിക്കുക.
അരമണിക്കൂര്‍ കഴിയുമ്പോള്‍ കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കുക.
വെള്ളരി നീര് ഒരു ഗ്ലാസ് പതിവായി കുടിക്കുന്നത് കണ്ണുകള്‍ക്ക് നല്ലതാണ്
ദിവസവും ഇരുപത് മില്ലി ലിറ്റര്‍ നെല്ലിക്കാനീര് കുടിക്കുന്നതു വഴി കണ്ണുകള്‍ തിളക്കമുള്ളതാകും
കാരറ്റ് കഴിക്കുന്നതു പതിവാക്കുക
മുരിങ്ങയില തോരന്‍ പതിവായി കഴിക്കുക
വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക
ചീര, പച്ച ബീന്‍സ്, കാരറ്റ്, പച്ചക്കറികള്‍, ചെറുപയര്‍, കാബേജ്, മുട്ട, പാല്‍, വെണ്ണ, മുന്തിരി, ചോളം, ഓറഞ്ച്, ആപ്പിള്‍, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്‍ക്ക് നല്ല തിളക്കവും നിറവും ലഭിക്കുന്നതാണ്
കൂടുതല്‍ ഉപ്പ്, പുളി, എരിവ് എന്നിവ ഒഴിവാക്കുക.
കൃത്രിമ പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ ഒഴിവാക്കുക
നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
കണ്ണിനുള്ളില്‍ ഒഴിക്കുന്ന ഔഷധങ്ങള്‍ ഡോട്‌റുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."