HOME
DETAILS

സുന്നികൾക്കെതിരായ കാഫിർ പ്രയോഗം അതീവ ഗുരുതരം; കോഴിക്കോട് ഖാസി

  
August 24 2024 | 14:08 PM

Kafir practice against Sunnis is very serious  Kozhikode Khasi

കോഴിക്കോട്: സുന്നികൾക്കെതിരായ കാഫിർ പ്രയോഗം അത്യന്തം ഗുരുതരമാണെന്നും അത് ലോകമുസ്ലിംകളെ മുഴുവൻ കാഫിറാക്കുന്നതിന് തുല്യമാണെന്നും കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി പറഞ്ഞു.എസ്.കെ.എസ്.എസ്.എഫ്  ഇസ്തിഖാമ സംസ്ഥാന സമിതി നടത്തിയ ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുന്നികൾ കാഫിറുകളാണെന്നും അവരുടെ പള്ളികൾ അമ്പലങ്ങളാണെന്നുമുള്ള മുജാഹിദ് പ്രഭാഷകന്റെ വിവാദ പരാമർശം നേരത്തെ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഖബർസിയാറത്തും മഹാൻമാരോടുള്ള സഹായഭ്യാർത്ഥനയുമെല്ലാം ആഗോളതലത്തിൽ മുസ്ലിംകൾ ചെയ്യുന്നതാണെന്നും ഒരു വിശ്വാസിയെ കാഫിറാക്കുന്നത് അവനെ കൊല്ലുന്നതിന് തുല്യമാണെന്ന പ്രവാചക വചനം ഈയവസരത്തിൽ ഏറെ സ്മരണീയമാണെന്നും തങ്ങൾ പറഞ്ഞു.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപി അശ്റഫ് ആധ്യക്ഷ്യം വഹിച്ചു.അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി.വഹാബി പ്രസ്ഥാനത്തിന്റെ രൂപീകരണം തന്നെ ഇത്തരം വെറുപ്പുൽപാദനങ്ങളിലൂടെയായിരുന്നെന്നും കേരളത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടായി തങ്ങളുടെ വിഭാഗത്തിൽ പെടാത്ത മുസ്ലിങ്ങളെ കാഫിറായി മുദ്രകുത്തുന്ന വിദ്വേഷപ്രചാരകരാണ് മുജാഹിദുകളെന്നും അദ്ദേഹം പറഞ്ഞു.മുജാഹിദ് ഗ്രൂപ്പുകൾതന്നെ പരസ്പരം കുഫ്ർ ആരോപിക്കുന്നവരും സ്വന്തം ഗ്രൂപ്പുകളെ മാത്രം മുസ്ലിംകളായി കണക്കാക്കുന്നവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുഫ്രാരോപണത്തിന്റെ മതപരമായ ഗൗരവവും അത്തരം പരാമർശങ്ങൾ ബഹുസ്വര സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥകളും അതിന് കാലങ്ങളായി കേരളത്തിലെ മുജാഹിദ് വിഭാഗങ്ങൾ രഹസ്യമായും പരസ്യമായും നൽകിവരുന്ന പിന്തുണയുടെ അപകടവുമെല്ലാം സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു. മുസ്ഥഫ അശ്റഫി കക്കുപ്പടി,എംടി അബൂബക്കർ ദാരിമി, അബ്ദുൽ വഹാബ് ഹൈതമി,മുജ്തബ ഫൈസി ആനക്കര,ജസീൽ കമാലി അരക്കുപറമ്പ് വിഷയാവതരണം നടത്തി. സയ്യിദ്‌ മുബശ്ശിർ തങ്ങൾ ജമലുല്ലൈലി,മുസ്ഥഫ ബാഖവി പെരുമുഖം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്,യൂനുസ് ഫൈസി വെട്ടുപാറ, റാഷിദ് കാക്കുനി,ഹസൈനാർ ഫൈസി,സുഹൈർ അസ്ഹരി പള്ളങ്കോട്, എഞ്ചിനിയർ മാമുക്കോയ ഹാജി, അബ്ദുൽ കരീം നിസാമി,അമീർ ഹുസൈൻ ഹുദവി ചെമ്മാട് ,അൻവർ കമാലി നാട്ടുകൽ,അബ്ദുൽ ഫത്താഹ് ഫൈസി ബീമാപള്ളി,യൂസുഫ് അശ്അരി പേരാമ്പ്ര, അൻവർ ദാരിമി  നീലഗിരി, ഹാഫിസ് ഇർഷാദ് തർഖവി,അബ്ദുൽ ജബ്ബാർ ഫൈസി ലക്ഷദ്വീപ്,ഉസ്മാൻ എടത്തിൽ ,ത്വാഹ യമാനി, അനസ് മാടാക്കര സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  17 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  17 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  18 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  18 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  19 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  19 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  20 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  20 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  20 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  20 hours ago