ITI/ ഡിപ്ലോമക്കാര്‍ക്ക് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ജോലി; 400,000 മുകളില്‍ ശമ്പളം; 166 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (HAL)ല്‍ ജോലിയവസരം. ഡിപ്ലോമ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ആകെ 166 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി ആഗസ്റ്റ് 28 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ താല്‍ക്കാലിക നിയമനം. ഡിപ്ലോമ ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പോസ്റ്റുകളിലായി 166 ഒഴിവുകള്‍.
ഡിപ്ലോമ ടെക്‌നീഷ്യന്‍ = 43 ഒഴിവ്
ടെക്‌നീഷ്യന്‍ = 123 ഒഴിവ്
പ്രായപരിധി
28 വയസ്.
വിദ്യാഭ്യാസ യോഗ്യത
ഡിപ്ലോമ ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍)
ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് /ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ജനറല്‍)
ഡിപ്ലോമ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍)
എന്‍ജിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്)
ഡിപ്ലോമ ടെക്‌നീഷ്യന്‍ (സിവില്‍)
എന്‍ജിനീയറിങ് ഡിപ്ലോമ (സിവില്‍)
ഡിപ്ലോമ ടെക്‌നീഷ്യന്‍ (മെറ്റലര്‍ജി)
എന്‍ജിനീയറിങ് ഡിപ്ലോമ (മെറ്റലര്‍ജി)
ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍)
പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC)ITI ഇന്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് + എന്‍എസി
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ട് 03 വര്‍ഷം എന്‍എസി
ടെക്‌നീഷ്യന്‍ (ഫിറ്റര്‍)
ഫിറ്ററില്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC) ITI വ്യാപാരം + NAC
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ട് 03 വര്‍ഷം NAC (ദേശീയ അപ്രന്റീസ്ഷിപ്പ് ഫിറ്ററിലെ സര്‍ട്ടിഫിക്കറ്റ്
ടെക്‌നീഷ്യന്‍ (ഷീറ്റ് മെറ്റല്‍)
ഷീറ്റിലെ പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC) ITI മെറ്റല്‍ ട്രേഡ് + എന്‍എസി
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ട് 03 വര്‍ഷം NAC (ദേശീയ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഷീറ്റ്‌മെറ്റല്‍ ട്രേഡ്
ടെക്‌നീഷ്യന്‍ (ഫൗണ്ടറിമാന്‍)
പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC) ഐ.ടി.ഐ ഫൗണ്ടറിമാന്‍ ട്രേഡ് + NAC
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ട് 03 വര്‍ഷം NAC (ദേശീയ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫൗണ്ടറിമാന്‍
ടെക്‌നീഷ്യന്‍ (വെല്‍ഡര്‍)
പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC) വെല്‍ഡറില്‍ ഐ.ടി.ഐ ട്രേഡ് + NAC
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ടുള്ള NAC (ദേശീയ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇന്‍ വെല്‍ഡര്‍ ട്രേഡ്)
ടെക്‌നീഷ്യന്‍(മെഷീനിസ്റ്റ്)
പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC) ഐ.ടി.ഐ മെഷിനിസ്റ്റ് ട്രേഡ് + NAC
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ട് 03 വര്‍ഷം എന്‍എസി
ടെക്‌നീഷ്യന്‍ (ഇലക്ട്രോപ്ലേറ്റര്‍)
പത്താം സ്റ്റാന്‍ഡേര്‍ഡ് + (NTC) ഐ.ടി.ഐ ഇലക്ട്രോപ്ലേറ്റര്‍ ട്രേഡ് + NAC
or
പത്താം സ്റ്റാന്‍ഡേര്‍ഡ് + നേരിട്ട് 03 വര്‍ഷം എന്‍എസി
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡ്ബ്ല്യൂബിഡി എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
ശമ്പളം
22000 രൂപ മുതല്‍ 46764 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: CLICK
വിജ്ഞാപനം:CLICK
hindustan aeronotical recruitment for iti diploma graduates apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."