HOME
DETAILS

അമ്മ ജന. സെക്രട്ടറിയും നടനുമായ സിദ്ദിക്കിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി യുവനടി

  
Web Desk
August 24 2024 | 16:08 PM

Siddique Faces Serious Allegations

തിരുവനന്തപുരം: അമ്മ ജന. സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി രംഗത്ത്. സിദ്ദിഖില്‍ നിന്നും ലൈഗികാതിക്രമം നേരിട്ടുവെന്നാണ് യുവ നടിയുടെ വെളിപ്പെടുത്തല്‍. 'അമ്മ' എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പൊള്‍ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറയുന്നു. 

ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചുവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നും നടി പറഞ്ഞു.

നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു എല്ലാവരും പ്രതികരിച്ചതെന്നും നടി പറയുന്നു. സിനിമാ മേഖലയിലെ ഉന്നതരായ വ്യക്തികളില്‍ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായതായി തന്റെ നിരവധി സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. 

നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കുടുംബം മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നും ഒരു സംവിധാനവും കൂടെ നിന്നില്ലെന്നും നടി വ്യക്തമാക്കുന്നു. 21ാം വയസില്‍ നടന്ന സംഭവമുണ്ടാക്കിയ മാനസിക പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2019ലും സിദ്ദിഖിനെതിരെ സമാന ആരോപണങ്ങളുമായി ഇവര്‍ രംഗത്തു വന്നിരുന്നു. അന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. 

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ടെന്നും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും യുവനടി ആവശ്യപ്പെട്ടു.

Actor Siddique is facing serious allegations. We will provide updates as more information becomes available and confirmed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  5 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  5 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  5 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  5 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  5 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  5 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  5 days ago