എഞ്ചിനീയറിങ്/ ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്ക് ഭാരതി എയര്‍ടെല്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ആഗസ്റ്റ് 31 വരെ
എഞ്ചിനീയറിങ്, ടെക്‌നോളജി വിഭാഗങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാരതി എയര്‍ടെല്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
2024-25 അധ്യയന വര്‍ഷത്തില്‍ എഞ്ചിനീയറിംഗ്/ ടെക്‌നോളജി സ്ട്രീമില്‍ ബിരുദം/ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകളില്‍ പഠിക്കുന്ന ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
അവസാന തീയതി
അപേക്ഷിക്കേണ്ട അവസാന തീയതി: 31 ആഗസ്റ്റ് 2024
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനത്തിലെ ഫീസ് ഘടന അനുസരിച്ച് പഠനകാലയളവിലെ മുഴുവന്‍ ഫീസും ഒരു ലാപ്‌ടോപും ലഭിക്കും. കൂടാതെ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസും മെസ്സ് ഫീസും നല്‍കും.
സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://bhartifoundation.org/bhartiairtelscholarship/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
bharathi airtel scholarship scheme for engineering technology streams
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."