HOME
DETAILS
MAL
കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് ഭാഗികമായി മുടങ്ങിയേക്കും
Web Desk
August 25 2024 | 03:08 AM
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് ഭാഗികമായി മുടങ്ങിയേക്കും. ഡാറ്റാസെൻറർ നവീകരണത്തിൻറെ ഭാഗമായാണ് സേവന തടസം നേരിടാൻ സാധ്യത. രാവിലെ 7 മുതൽ 11 വരെയാണ് തടസം നേരിടാൻ സാധ്യത. വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി ഉപഭോക്താവിന്റെ സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾക്കും എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും തടസ്സം നേരിട്ടേക്കും. കെ.എസ്.ഇ.ബിയുടെ മറ്റ് സോഫ്റ്റ് വെയർ ആപ്ലിക്കേഷനുകളും മേൽപ്പറഞ്ഞ സമയപരിധിയിൽ തടസ്സപ്പെടാനിടയുണ്ടെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
The online services of the Kerala State Electricity Board (KSEB) may be partially disrupted today due to data center upgradation. The disruption is expected to occur between 7 am and 11 am.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."