HOME
DETAILS

ഉരുള്‍പൊട്ടല്‍: തിരച്ചില്‍ പുനരാരംഭിച്ചു

  
August 25 2024 | 03:08 AM

Wayanad-landslide-search-resumes-school-reopenings

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരിച്ചില്‍ അനൗദ്യോഗികമായി നിര്‍ത്തിയത് പുനരാരംഭിക്കുന്നു. ഇന്ന് ആനടിക്കാപ്പ്‌സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍ നടത്തും. രാവിലെ ആറു മുതല്‍ ഉച്ചയ്ക്കുശേഷം 3.30 വരെയാണ് തിരച്ചില്‍. 
ചീഫ് സെക്രട്ടറി വി. വേണുവിന്റെ അധ്യക്ഷതയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജില്‍ നടന്ന ദുരന്തബാധിതരുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ സൂചിപ്പാറ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിസഭാ ഉപസമിതിയും ഈ ആവശ്യം അംഗീകരിച്ചതോടെയാണ് വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നത്. 

എന്‍.ഡി.ആര്‍.എഫ്, സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ്, അഗ്‌നിരക്ഷാ സേന, വനംവകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, ചാംപ്യന്‍സ് ക്ലബ് പ്രവര്‍ത്തകര്‍, തദ്ദേശീയരായ ആളുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി തിരച്ചിലിന് പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. 14 പേര്‍ അടങ്ങുന്ന സംഘമാണ് വനമേഖലയില്‍ പരിശോധ നടത്തുക. ഇവര്‍ക്ക് എസ്.ഒ.ജി ടീം സാധനസാമഗ്രികള്‍ എത്തിച്ചു നല്‍കും. ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ട് സേനാംഗങ്ങളും സംഘത്തിനൊപ്പമുണ്ടാകും. 
ഇന്ന് പരിശോധനയ്ക്കിറങ്ങുന്ന സംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ സംബന്ധിച്ച് തീരുമാനിക്കുക. 
ക്യാംപുകളില്‍ കഴിയുന്നവരെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തി നടത്തിയ ജനകീയ തിരച്ചിലിനു ശേഷം ദുരന്തമേഖലയിലെ തിരച്ചില്‍ മന്ദഗതിയിലായിരുന്നു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പേരിന് മാത്രമാണ് നടന്നത്. വെള്ളിയാഴ്ച ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിലും ആവശ്യം ശക്തമായതോടെയാണ് വീണ്ടും തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചത്.

ദുരന്തഭൂമിയിലെ സ്‌കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം
കല്‍പ്പറ്റ: ദുരന്തഭൂമിയിലെ സ്‌കൂളുകളില്‍ സെപ്റ്റംബര്‍ രണ്ടിന് വീണ്ടും പ്രവേശനോത്സവം. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്, മേപ്പാടി ജി.എച്ച്.എസ്.എസിലും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂള്‍, മേപ്പാടി എ.പി.ജെ ഹാളിലുമാണ് പ്രവര്‍ത്തനമാരംഭിക്കുക. കുട്ടികളുടെ സന്തോഷത്തിനും മാനസികോല്ലാസത്തിനുമായി അന്ന് പ്രവേശനോത്സവം നടത്തും. ചൂരല്‍മലയില്‍നിന്ന് മേപ്പാടി സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റുഡന്റ്‌സ് ഒണ്‍ലി സര്‍വിസ് നടത്തും. മറ്റു സ്ഥലങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് വരുന്നതിന് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. 

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിച്ച മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈമാസം 27 മുതല്‍ അധ്യയനം ആരംഭിക്കും. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മേപ്പാടി എന്നിവയാണ് അന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 
ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ നൂറുകണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളെയും മാറ്റിയതിനെ തുടര്‍ന്നാണ് സ്‌കൂളുകളില്‍ പഠനം ആരംഭിക്കുന്നത്.

 

Search operations for missing persons in the Mundakkai Chooralmala landslide have resumed in Kalpetta. Special teams are conducting focused searches in Anadikapp Sucipara today, following demands from locals and officials. Efforts to restore normalcy include reopening schools in the disaster-hit region on September 2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a day ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a day ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a day ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a day ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a day ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a day ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago