ഏഴാം ക്ലാസ് കടക്കാൻ ഇന്ദ്രൻസ് 68ാം വയസില്‍ തുല്യതാ പരീക്ഷയെഴുതി നടന്‍
തിരുവനന്തപുരം: 68ാം വയസില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം. നിറചിരിയോടെ പരീക്ഷാ ഹാളിലെത്തി സൗഹൃദം പങ്കിട്ട ശേഷമാണ് നടൻ 484309 എന്ന റോള്‍ നമ്പറില്‍ പരീക്ഷയെഴുതാന്‍ ഇരുന്നത്. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ ഒജി ഒലീന ഇന്ദ്രന്‍സിന് ചോദ്യപേപ്പര്‍ കൈമാറി.
മലയാളം പരീക്ഷ നന്നായി, ഇനി അങ്ങോട്ടുള്ള വിഷയങ്ങളിലാണ് ടെന്‍ഷന്‍. പഠിക്കാന്‍ തന്നതില്‍ കുറച്ചൊക്കെ പരീക്ഷയ്ക്ക് ഉണ്ടായിരുന്നുവെന്നും പുഞ്ചിരിയോടെ ഇന്ദ്രന്‍സ് പറഞ്ഞു. പത്താം ക്ലാസ് പാസാവുക എന്ന സ്വപ്‌നം ഇന്ദ്രന്‍സ് പങ്കുവച്ചിരുന്നു. ഏഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്നാണ് സാക്ഷരതാ മിഷന്റെ ചട്ടം. അതുപ്രകാരമാണ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്. പരീക്ഷ രണ്ടുദിവസം നീണ്ടുനില്‍ക്കും. രണ്ടാഴ്ച കഴിഞ്ഞാവും ഫലം പുറത്തുവിടുക.
Actor Indrans appeared for the 7th class equivalency exam in Thiruvananthapuram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."