ഗസ്സയില്‍ രണ്ടു ദിവസത്തിനിടെ 69 പേര്‍ കൊല്ലപ്പെട്ടു; ഹമാസ് നേതാക്കള്‍ ചര്‍ച്ചയ്ക്കായി കെയ്‌റോയില്‍
ഗസ്സ: ഗസ്സയില്‍ കൂട്ടക്കൊല ശക്തിപ്പെടുത്തി ഇസ്‌റാഈല്‍. രണ്ടു ദിവസത്തിനിടെ 69 പേരാണ് കൊല്ലപ്പെട്ടത്. 212 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗസ്സയിലെപ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ അടുത്ത മണിക്കൂറുകളില്‍ ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചേക്കുമെന്നാണ് ആശങ്ക. അതിനിടെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് എത്തിയിട്ടുണ്ട്. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെയ്‌റോയിലെത്തിയത്.
അതേ സമയം വടക്കന്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു. യാര ഗ്രാമത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ഹിസ്ബുല്ല പറയുന്നത്. വടക്കന്‍ ഇസ്‌റാഈലിലെ മസ്‌കാഫാം സൈനിക താവളത്തിനു സമീപമാണ് ആക്രമണം.
Israel intensifies attacks in Gaza, leading to 69 deaths in two days. Hamas leaders arrive in Cairo for ceasefire discussions. Hezbollah launches drone strike in northern Israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."