കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ ഇന്ന് കേരളത്തിലെത്തിക്കും; കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ ഇന്ന് പൊലിസ് കേരളത്തിലെത്തിക്കും. വിശാഖപട്ടണം സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ വെള്ളിയാഴ്ചയാണ് കഴക്കൂട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന് കൈമാറിയത്. വിശാഖപട്ടണത്ത് നിന്ന് ഇന്നലെ വൈകീട്ടാണ് യാത്ര തിരിച്ചത്. തിരുവനന്തപുരത്ത് എത്തിക്കുന്ന കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കും.
കുട്ടിക്ക് മാതാപിതാക്കളില്‍ നിന്ന് മാനസികമായോ ശാരീരികമായോ ഏതെങ്കിലും അതിക്രമം നേരിടേണ്ടിവന്നതോ എന്നതില്‍ വ്യക്തത വരുത്തിയ ശേഷമാകും മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള കാര്യത്തില്‍ വ്യക്തത വരുത്തുക.
മാതാവ് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ കുട്ടിയെ ബുധനാഴ്ചയാണ് വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവര്‍ത്തകര്‍ ട്രെയിനില്‍നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കേരള പൊലിസിനെയും ആര്.പി.എഫിനെയും വിവരം അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."