ശരിയാണല്ലോ ഒരു ടോയ്‌ലറ്റ് ഫ്‌ളഷിന് എന്തിനാ രണ്ടു ബട്ടണ്‍? ഇതിന്റെ ഉപയോഗം അറിയാമോ നിങ്ങള്‍ക്ക്
ടോയ്‌ലറ്റില്‍ പോകുമ്പോള്‍ നമ്മള്‍ ഫ്‌ളഷ് ചെയ്യാറില്ലേ? അപ്പോള്‍ അമര്‍ത്തുന്ന ബട്ടണ്‍ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങള്‍..! ഇല്ലെങ്കില്‍ ഇന്ന് എന്തായാലും ശ്രദ്ധിക്കണം. ചെറുതും വലുതുമായ രണ്ടു ബട്ടണുകളാണ് ഉള്ളത്. ഇവ എന്തിനാണെന്ന് അറിയാമോ? വിപണിയില്‍ പുതുപുത്തന്‍ സാധനങ്ങള്‍ ലഭിക്കുന്ന കാലമാണിത്. കാലത്തിനനുസരിച്ചു നമ്മളും മാറുക എന്നു പറയാറുണ്ടല്ലോ...
അതുപോലെ ടോയ്‌ലറ്റിന്റെ കാര്യത്തിലും പുതുപുത്തന്‍ തന്നെ വന്നു കഴിഞ്ഞു. ലിവര്‍ സ്റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയാണ് രൂപപ്പെട്ടിരിക്കുന്നത്. ടോയ്‌ലറ്റിന്റെ ഭാഗമായ ലിവര്‍ സ്റ്റൈല്‍ ഫ്‌ളഷ് സംവിധാനം ഇപ്പോള്‍ രണ്ടു ബട്ടണുകളോട് കൂടിയ സംവിധാനമായി കാണപ്പെടുന്നു.
ഈ ഫഌഷില്‍ രണ്ടു ബട്ടണുകളാണുള്ളത്. അതില്‍ ഒന്ന് വലുതും ഒന്നു ചെറുതുമാണ്. രണ്ട് ബട്ടണുകളും ഒരേ കാര്യമാണ് ചെയ്യുന്നതെങ്കിലും ഒരു വ്യത്യാസമുണ്ട്.
ഓരോ ബട്ടണുകളും പുറത്തേക്കുള്ള വാല്‍വുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതാണ്. രണ്ടു ബട്ടണുകളിലെയും വ്യത്യാസം കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകുവാന്‍ ആവശ്യമായ വെള്ളത്തിന്റെ അളവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.
വലിയ ലിവര്‍ ആറുമുതല്‍ ഒമ്പത് ലിറ്റര്‍ വെള്ളം ഫ്‌ളഷ് ചെയ്യും. അതേസമയം ചെറിയ ലിവറാകട്ടെ മൂന്നു മുതല്‍ 4.5ലിറ്റര്‍ വെള്ളമായിരിക്കും ഫ്‌ളഷ് ചെയ്യുക. വലിയ ലിവര്‍ ഖരരൂപത്തിലുളള മാലിന്യം നീക്കുന്നതിനും ചെറിയ ലിവര്‍ ദ്രാവകരൂപത്തിലുള്ള മാലിന്യം നീക്കുന്നതിനുമാണ് ഉപയോഗിക്കേണ്ടത്.
നിങ്ങള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍ ചെറിയ ബട്ടണ്‍ ആണ് അമര്‍ത്തേണ്ടത്. അതേസമയം മലവിസര്‍ജനമാണെങ്കില്‍ വലിയ ബട്ടണ്‍ അമര്‍ത്തുകയും വേണം.
ഇനി രണ്ടു ബട്ടണുകളും അമര്‍ത്തുമ്പോള്‍ ഫ്‌ളഷ് ടാങ്ക് ശൂന്യമാകും. എന്നാല്‍ ഫ്‌ളഷ് ടാങ്കിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്കു വരുമെന്ന് അതിന് അര്‍ഥമില്ല.
ബട്ടണുകള്‍ കേടുവരരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു സമയം ഒരു ബട്ടണ്‍ മാത്രം അമര്‍ത്തുക. ഇത് കൃത്യമായി അറിഞ്ഞില്ലെങ്കില്‍ ഫ്‌ളഷ് ടാങ്കിലെ വെള്ളം പാഴാവുന്നതിനു കാരണമാകും.
സിംഗിള്‍ ഫ്‌ളഷ് സംവിധാനമൊഴിവാക്കി ഡ്യുവല്‍ ഫഌഷിങ് സംവിധാനം നടപ്പാക്കിയതിലൂടെ പ്രതിവര്‍ഷം 20,000 ലിറ്റര്‍ വെള്ളം വരെ നമുക്ക് ലാഭിക്കാന്‍ പറ്റുമെന്ന് പഠനങ്ങള്‍ പറയുന്നു.
രണ്ടു ബട്ടണുകളുള്ള ഫ്‌ളഷ് സംവിധാനമുള്ള ടോയ്‌ലറ്റുകള്‍ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനും ചിലവേറുമെങ്കിലും വെള്ളത്തിന്റെ ചെലവ് കുറയ്ക്കുന്നതിനു ഇത് വളരെയേറെ സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."