HOME
DETAILS
MAL
ഡിഗ്രിയുണ്ടോ? ഈയവസരം പാഴാക്കരുത്; കേന്ദ്ര സേനകളില്‍ എസ്.ഐ റിക്രൂട്ട്‌മെന്റ്; നാളെയാണ് ലാസ്റ്റ് ഡേറ്റ്
Web Desk
March 27 2024 | 14:03 PM
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ CAPF, BSF, CISF, CRPF, ITBP, SSB തുടങ്ങിയ സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് കീഴില്‍ മുകളില്‍ പറഞ്ഞ സേനകളിലേക്ക് സബ് ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാനുളള അവസാന തീയതി നാളെ അവസാനിക്കും. ആകെ 4187 ഒഴിവുകളാണുള്ളത്.
തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ കേന്ദ്ര സേനകളിലേക്ക് നടത്തുന്ന എസ്.ഐ റിക്രൂട്ട്‌മെന്റ്.
F. No.HQC1208/1/2024C1/2
ഡല്‍ഹി പൊലിസില്‍ 125, ബി.എസ്.എഫ് 892, സി.ഐ.എസ്.എഫ് 1597, സി.ആര്‍.പി.എഫ് 1172, ഐ.ടി.ബി.പി 278, എസ്.എസ്.ബി 62 എന്നിങ്ങനെയാണ് ഒഴിവുകള്‍.
Sub-Inspector (Exe.) in Delhi Police-Male
Details | UR | OBC | SC | ST | EWS | No. of Post |
Open | 45 | 24 | 13 | 7 | 12 | 101 |
ESM | 3 | 2 | 1 | 1 | – | 7 |
ESM (Special) | 3 | 1 | 1 | – | – | 5 |
Departmental | 5 | 3 | 2 | 1 | 1 | 12 |
Total | 56 | 30 | 17 | 9 | 13 | 125 |
Sub-Inspector (Exe.) in Delhi Police-Female
Details | UR | OBC | SC | ST | EWS | No. of Post |
Total | 28 | 15 | 8 | 4 | 6 | 61 |
Sub-Inspector (GD) in CAPFs
Details | Gender | UR | EWS | OBC | SC | ST | No. of Post |
BSF | Male | 342 | 85 | 229 | 127 | 64 | 892 |
Female | 18 | 5 | 12 | 7 | 3 | ||
CISF | Male | 583 | 144 | 388 | 215 | 107 | 1597 |
Female | 65 | 16 | 43 | 24 | 12 | ||
CRPF | Male | 451 | 111 | 301 | 167 | 83 | 1172 |
Female | 24 | 6 | 16 | 9 | 4 | ||
ITBP | Male | 81 | 25 | 83 | 35 | 13 | 278 |
Female | 14 | 4 | 15 | 6 | 2 | ||
SSB | Male | 36 | 6 | 9 | 3 | 5 | 62 |
Female | – | – | 1 | – | 2 | ||
Total | 4001 | ||||||
പ്രായപരിധി
20 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇനിയും മടിച്ച് നില്‍ക്കാതെ നാളെക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിക്കുക.
അപേക്ഷ: https://ssc.gov.in/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."