ഐഫോണ്‍ 16 അടുത്തമാസം എത്തിയേക്കും, വരുന്നത് ആപ്പിള്‍ ഇന്റലിജന്‍സ്
കാലിഫോര്‍ണിയ: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഐഫോണ്‍ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായാണ് ഐഫോണ്‍ 16 പരമ്പരയിലെ മോഡലുകള്‍ എത്തുന്നത്.
ഐഫോണ്‍ 16, 16പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് എന്നിങ്ങനെയായിരിക്കും മോഡലുകള്‍. അടുത്ത മാസം പകുതിയോടെയായിരിക്കും അനാവരണ ചടങ്ങ് നടക്കുക. സെപ്തംബറിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആപ്പിള്‍ തങ്ങളുടെ പുതിയ മോഡലുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാറുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രീബുക്കിംഗ് സെപ്റ്റംബര്‍ 13ന് തുടങ്ങുകയും വില്‍പന 20ന് ആരംഭിക്കുമെന്നുമാണ് അറിയുന്നത്.
ഐഫോണ്‍ 12 ലോഞ്ച് ചെയ്തതായിരുന്നു ഇതിനൊരു അപവാദം. 2020 ഒക്ടോബറില്‍ കോവിഡ് വില്ലനായതിനാലാണ് ഇത്. ഐഫോണ്‍ 4എസും ഒക്ടോബറിലായിരുന്നു. പിന്നീടാണ് സെപ്തംബറിലേക്ക് ചടങ്ങ് മാറ്റിയത്.
ഐഫോണ്‍ 16 സിരീസിന്റെ നിര്‍മാണം ഊര്‍ജിതമായി നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചകളിലായി ഐഫോണിന്റെ ഏറ്റവും വലിയ നിര്‍മാതാക്കളായ ചൈനയിലെ ഫോക്‌സ്‌കോണ്‍ 50,000 തൊഴിലാളികളെ അധികമായി ജോലിക്കെടുത്തു എന്ന് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിലീസ് തിയതി അടുത്തിരിക്കേ ഐഫോണ്‍ 16 മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണ് ഫോക്സ്സ്‌കോണ്‍ ശ്രമിക്കുന്നത്.
Get ready for the latest iPhone 16, set to launch next month, packed with cutting-edge features and advanced Apple Intelligence, revolutionizing the smartphone experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."