HOME
DETAILS

പരാതി ലഭിക്കേണ്ടതില്ല; രജ്ഞിത്തിനും സിദ്ധീഖിനുമെതിരേ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം

  
Web Desk
August 26 2024 | 00:08 AM

kerala-government-investigate-film-industry-allegations-legal-advice-ranjith-siddique

കൊച്ചി:സിനിമാ മേഖലയുമായി ബന്ധപ്പെട്ട പുറത്ത് വന്ന ആരോപണങ്ങളില്‍ പ്രത്യേകിച്ചൊരു പരാതി ലഭിച്ചില്ലെങ്കിലും സര്‍ക്കാരിന് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്.ലൈംഗീകാരോപണങ്ങള്‍ പുറത്ത് വന്നിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇരകളുടെ പരാതി ലഭിക്കണമെന്ന് നിര്‍ബന്ധമില്ലന്നാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിയമോപദേശം.ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷവും പരാതി ലഭിച്ചാല്‍ നടപടിയെടുക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്.പിന്നാലെയാണ് സംവിധായകന്‍ രജ്ഞിത്തിനും നടന്‍ സിദ്ദിഖിനും എതിരെയുള്ള ആരോപണം ഉയര്‍ന്നത്.ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയത്.

സര്‍ക്കാരിന് ആരോപണം പരിശോധിക്കാമെന്നാണ് ഡി.ജി.പിയുടെ നിലപാട്.പരാതി പോക്‌സോ പ്രകാരമാണെങ്കില്‍ നിയമനടപടികള്‍ ഉടന്‍ തുടങ്ങണമെന്നും മറ്റുള്ള ആരോപണങ്ങളില്‍ പൊതുജന മധ്യത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സര്‍ക്കാരിന് ആവശ്യമായ തുടര്‍ നടപടിയെടുക്കാം എന്നുമാണ് നിയമോപദേശം.ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പൊലിസ് പ്രാഥമിക അന്വേഷണം നടത്തുകയും നടിമാരുടെ ആരോപണങ്ങളില്‍ കേസെടുക്കുകയും ചെയ്യും.

സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു.നടന്‍ സിദ്ദിഖിനെതിരെയും അന്വേഷണം ആരംഭിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടിമാരുടെ മൊഴി രേഖപ്പെടുത്തും.നടിമാരുടെ പീഡന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജ്ഞിത്തിനെതിരേയും നടന്‍ സിദ്ധീഖിനെതിരേ പോക്‌സോ പ്രകാരവും കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി വൈറ്റില സ്വദേശിയും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

The Kerala government, guided by legal advice, is set to proceed with investigations into recent allegations in the film industry. The police have initiated preliminary inquiries against director Ranjith and actor Siddique following serious accusations.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago