ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: സിനിമാനയ രൂപീകരണ സമിതിയില്‍ ആരോപണവിധേയനായ നടന്‍ മുകേഷും?
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സിനിമാനയ രൂപീകരണ സമിതിയില്‍ ആരോപണവിധേയനായ നടന്‍ മുകേഷും. നിലവില്‍ പത്തംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഷാജി എന്‍ കരുണ്‍ ആണ് സമിതി ചെയര്‍മാന്‍. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍.
മുകേഷിന് പുറമെ മഞ്ജു വാര്യര്‍, ബി. ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്.
അമ്മയില്‍ അംഗത്വം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്നസെന്റിന്റെ നിര്‍ദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചെങ്കിലും താന്‍ അറിയാതെ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനി വെളിപ്പെടുത്തിയിരുന്നു.
Actor Mukesh, who has been accused of making controversial demands regarding AMMA membership, is now part of the newly formed Cinema Advisory Committee based on the Hema Committee report. The committee, chaired by Shaji N. Karun and convened by Cultural Secretary Mini Antony, includes members such as Manju Warrier and Rajeev Ravi. The controversy surrounding Mukesh's alleged demands for AMMA membership and his interactions with actress Minu has sparked further discussions within the Malayalam film industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."