HOME
DETAILS

പെരുമ്പളം അതിസുന്ദരിയായി ഒരുങ്ങുന്നു...! സഞ്ചാരികളെ വരവേല്‍ക്കാന്‍

  
August 26 2024 | 06:08 AM

yathra -perumbalam deep

പെരുമ്പളത്തുകാരുടെ സ്വപ്‌നമാണ് ഈ പാലത്തിലൂടെ കരതൊടുന്നത്. ജീവിതത്തിന്റെ സമയം ബോട്ടുകളുടെ സമയത്തിനനുസരിച്ച് ക്രമപ്പെടുത്തേണ്ടിവരുന്ന പാവങ്ങള്‍.  കായലിനു കുറുകേയുള്ള കേരളത്തിലെ ഏറ്റവും നീളമേറിയ പാലം. 1100 മീറ്റര്‍ നീളം. പെരുമ്പളം ദ്വീപില്‍ നിന്ന് അരുക്കുറ്റിയിലെ വടുതലയുമായിട്ടാണ് പാലം ബന്ധിപ്പിക്കുന്നത്.

ബോട്ടും ജങ്കാറും മാത്രം ആശ്രയിച്ചു ജീവിച്ചവര്‍ക്ക് ഇനി സ്വന്തം വാഹനവുമായി ദ്വീപിലെത്താം. ആലപ്പുഴ ജില്ലയാണെങ്കിലും കോട്ടയം  എറണാകുളം ജില്ലയോട് ചേര്‍ന്നാണ് വേമ്പനാട്ടു കായലിന്റെ നടുവിലുള്ള ഈ ദ്വീപിന്റെ കിടപ്പ്. വില്ലുവണ്ടി കമാന മാതൃകയിലുള്ള പാലം ഡിസംബറില്‍ തുറന്നുകൊടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഉത്തരവാദിത്ത വിനോദസഞ്ചാരത്തിന് വലിയ സാധ്യതയാണ് ഈ വലിയ ദ്വീപില്‍ ഒളിഞ്ഞുകിടക്കുന്നത്.

 

perm33.JPG

 

സെന്റിന് 30,000 രൂപ വിലയുണ്ടായിരുന്ന ദ്വീപില്‍ ഇപ്പോള്‍ വില കുത്തനെ ഉയര്‍ന്നു. പ്രത്യേകിച്ച് കായല്‍തീരത്ത്. റിസോര്‍ട്ടുകള്‍ നിര്‍മിക്കാനായി ഒട്ടേറേയാളുകള്‍ സ്ഥലം വാങ്ങിയിട്ടുണ്ട്. അതിമനോഹരമായ പ്രകൃതി ഗ്രാമം. കൈത്തോടുകളില്‍ കെട്ടിയിട്ടിരിക്കുന്ന ചെറുവഞ്ചികളും ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും ചീനവലകളും ഈ ഗ്രാമത്തെ സുന്ദരിയാക്കുന്നു.

പരിസ്ഥിതിയെയും സംസ്‌കാരത്തെയും പൈതൃകത്തെയുമൊക്കെ സംരക്ഷിച്ച് ദ്വീപിനെ മികച്ച ടൂറിസം കേന്ദ്രമാക്കും പഞ്ചായത്തും സര്‍ക്കാരും.  ഇതോടെ വിനോദ സഞ്ചാരികളുടെ വരവും വര്‍ധിക്കും, വിനോദസഞ്ചാരികള്‍ക്കായി പെഡല്‍ ബോട്ട,് കയാക്കിങ്, ശിക്കാര വള്ളങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തും. 

 ഇതോടെ ഇനി പെരുമ്പളം കുടമ്പുളിയും വിപണിയിലെത്തും. ഈ പുളിക്ക് ഇപ്പോള്‍തന്നെ ആവശ്യക്കാര്‍ ഏറെയാണ്. കയ്പില്ല, ചവര്‍പില്ല, കറയില്ല, പുറം തോടിനു കട്ടിയുള്ളതും വലിയ ഇതളുകളും മൃദുവായതുമാണ് ഇതിന്റെ പ്രത്യേകത. നല്ല ഈര്‍പ്പമുള്ള മണ്ണും നല്ല സൂര്യപ്രകാശവും ലഭിക്കുന്നതിനാലാണ് ഈ പുളിക്ക് ഇത്ര പുളിയെന്നാണ് ദ്വീപുകാര്‍ പറയുന്നത്.

 

perm2.JPG

ഒന്നു തേച്ചുമിനുക്കിയെടുത്താല്‍ സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും ആനന്ദിക്കാനും ജീവിത മാര്‍ഗമാക്കാനും വകയൊരുങ്ങും. ഗ്രാമത്തിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയെയും മാടിവിളിക്കുന്നത് ഗ്രാമഭംഗിയും ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായലിലൂടെയുള്ള യാത്രയുമാണ്.

പെരുമ്പളത്തിന്റെ ഹൃദയഭാഗത്ത് ഖാദി ചര്‍ക്കയില്‍ നൂല്‍ നൂറ്റ് പരമ്പരാഗത രീതിയിലുള്ള തറിയില്‍ മുണ്ട് നെയ്യുന്ന കൈത്തറി യൂനിറ്റുണ്ട്. റാഡിലും കൈപ്പിരിയായും കയര്‍പിരിക്കുന്നതും കൈതോല ചെത്തി ഉണക്കി തഴപ്പായ നെയ്യുന്നതും ഓലമെടയുന്നതും ഇവിടെ ഇപ്പോഴുമുണ്ട്. സര്‍പ്പം തുള്ളലും ഗന്ധര്‍വന്‍  തുള്ളലും കളമെഴുത്തും പാട്ടും ഉടുക്ക് കൊട്ടും പാട്ടും ഇവിടെയുണ്ട്. 

വേമ്പനാട്ടുകായലിന്റെ വിശാലതയും സൂര്യാസ്തമയവും ആസ്വദിക്കാന്‍ പാലവും ദ്വീപും പുത്തന്‍ ഗാലറി ഒരുക്കും. ഇതെല്ലാം ചേര്‍ത്തൊരുക്കി ഉത്തരവാദിത്ത ടൂറിസത്തിന്റെ തണലില്‍ ഒരിടംകൂടി കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് പെരുമ്പളം ഗ്രാമപഞ്ചായത്ത്.  ആര്‍ക്കും എപ്പോഴും കടന്നുവരാവുന്ന സ്ഥലമായി പെരുമ്പളം മാറമ്പോഴും നാട്ടുപച്ചയും നാടിന്റെ വിശുദ്ധിയും നാട്ടുകാരുടെ നിഷ്‌കളങ്കതയും കാത്തുസൂക്ഷിക്കാനും ദേശപ്പെരുമ കൈമോശം വരാതിരിക്കാനുമുള്ള ജാഗ്രതയിലാണ് ദേശക്കാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  a day ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  a day ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  a day ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  a day ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  a day ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago