HOME
DETAILS

'കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാതൃകാപരമായ ശിക്ഷ ഉണ്ടാകണം'; പ്രതികരണവുമായി പൃഥ്വിരാജ്

  
Web Desk
August 26 2024 | 12:08 PM

Prithviraj Demands Thorough Investigation Following Hema Committee Report Calls for Accountability

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണ വിധേയരായവര്‍ക്കെതിരേ കൃത്യമായ അന്വേഷണം വേണമെന്ന് പൃഥ്വിരാജ്. കുറ്റം ചെറുത്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാന്‍ ഇതില്‍ ഇല്ലാ എന്ന് പറയുന്നതില്‍ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. 

അതേസമയം പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം.

'അമ്മയ്ക്ക്' പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതോടെ ഉത്തരവാദിത്വം തീരുന്നില്ല. ആരോപണവിധേയവരായവര്‍ മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടത്. ഏത് സംഘടനയില്‍ ആയാലും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആരെയും മാറ്റിനിര്‍ത്തരുത്. അങ്ങനെ ഒരു ഭാവിയിലേക്ക് ഉടനെ എത്തിച്ചേരട്ടെ.

സിനിമയില്‍ ആരെയും വിലക്കാന്‍ പാടില്ല. നിലപാട് പറഞ്ഞതിന്റെ പേരില്‍ പാര്‍വതിക്ക് മുന്‍പ് തനിക്കാണ് വിലക്ക് ഉണ്ടായത്. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  a day ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  a day ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  a day ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  a day ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  a day ago