വിടപറഞ്ഞത് പഞ്ചവാദ്യത്തിലെ വേറിട്ട കലാനായകന്‍
കൂറ്റനാട്: പെരിങ്ങോട് ഗ്രാമത്തെ കണ്ണീരണിയിച്ച് പെരിങ്ങേട് അരവിന്ദന്‍ വിട വാങ്ങി. പെരിങ്ങോട് ഗ്രാമത്തില്‍ പിറന്നു. ആ മണ്ണില്‍ നിന്ന് ലഭിച്ച കല ജീവിതമാക്കിയ കലാകാരനാണ് അരവിന്ദന്‍. കലാകാരന് അന്ത്യയാത്ര നല്‍കാല്‍ നാടു മുഴുവനെത്തി. പേരെടുത്ത പല വാദ്യകലാകാരന്‍മാരെയും പോലെ പെരിങ്ങോട് സ്‌കൂള്‍ പഞ്ചവാദ്യസംഘത്തില്‍ നിന്നും ഉയര്‍ന്നുവന്ന് പഞ്ചവാദ്യത്തിന്റെ ലോകത്ത് തന്റെതായ ഇടം നേടിയ ആളായിരുന്നു അന്തരിച്ച മദ്ദള വിദ്വാന്‍ പെരിങ്ങോട് അരവിന്ദന്‍. ഏതു വേദിയിലാണങ്കിലും പഞ്ചവാദ്യ ആസ്വാദകര്‍ക്കിടയില്‍ സുപരിചിതനായിരുന്നു അരവിന്ദന്‍. മദ്ദളത്തില്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ട ശൈലിയായിരുന്നു അദ്ദേഹത്തിന്. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം പിടിച്ച പെരിങ്ങോട് പഞ്ചവാദ്യസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന 301 കലാകാരന്മാരുടെ പഞ്ചവാദ്യസംഘത്തിലും അംഗമായിരുന്നു. വള്ളുവനാട്ടിലെ പൂരപ്പറമ്പുകളില്‍ ഇനി പഞ്ചവാദ്യം അതിന്റെ സകല താളങ്ങളോട് കൂടി കൊട്ടി കയറുമ്പോള്‍ അരവിന്ദന്റെ അസാന്നിധ്യം നികത്താനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."