ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പിനികൾ
ദുബൈ: വേനലവധി അവസാനിക്കാനിരിക്കെ, ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ. മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പ്രവാസി കുടുംബങ്ങളെ ശരിക്കും ബാധിക്കുന്നതാണ് നിരക്കുവർധന.
വേനലവധിയെ തുടർന്ന് ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നല്ലൊരു പങ്കും വൻ തുക നൽകി വിമാന ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ്.സാധാരണക്കാരാണ് പ്രവാസികളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളാവുന്നത്. നാലംഗ പ്രവാസി കുടുംബത്തിന് നിലവിൽ ഗൾഫിലേക്ക് മടങ്ങിയെത്താൻ ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വിമാന ടിക്കറ്റ് നിരക്ക് വരുന്നത്.
കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് വരുന്നത് 30,000 മുതൽ 98,000 വരെയാണ്. കോഴിക്കോടു നിന്ന് ദുബൈയിലേക്കും അബൂദബിയിലേക്കും നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.മിനിമം 30,000 മുതൽ ഒരു ലക്ഷം വരെ നിരക്കുവർധനയുണ്ടെന്ന് ട്രാവൽ എജൻസികൾ അറിയിച്ചു. ബജറ്റ് എയർലൈൻസുകളും സീസൺ മുതലെടുത്ത് വൻ നിരക്ക് വർധനവാണ് നടത്തിയിരിക്കുന്നത്.
പാർലമെന്റിൽ പ്രവാസി വിമാന യാത്രാ ദുരിതം സമഗ്ര ചർച്ചയായിട്ടും കേന്ദ്ര സർക്കാർ ഭാഗത്തു കാര്യമായ നടപടിയോന്നും ഉണ്ടായില്ല. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് കമ്പനികൾ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് കൂട്ടുകയാണ്. വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കാത്ത കേന്ദ്രനിലപാടും പ്രവാസികൾക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."