HOME
DETAILS

മഴയും മൂടൽമഞ്ഞും: സൂചിപ്പാറ മേഖലയിൽ തിരച്ചിൽ തടസ്സപ്പെട്ടു

  
Web Desk
August 26 2024 | 15:08 PM

Search Operations Halted in Kalpetta Landslide Area Due to Adverse Weather

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മേഖലയിലെ തിരച്ചിൽ കാലാവസ്ഥ പ്രതികൂലമായതോടെ തടസ്സപ്പെട്ടു. ഇന്നലെ രാവിലെ മഴയും കനത്ത മൂടൽമഞ്ഞുമായിരുന്നു. റിപ്പൺ ആനടിക്കാപ്പ് ഭാഗത്തുനിന്ന് തിരച്ചിൽ ആരംഭിക്കാനായിരുന്നു തീരുമാനം. തിരച്ചിൽ സംഘം റിപ്പണിൽ എത്തിയെങ്കിലും മഴയും മൂടൽമഞ്ഞും മണിക്കൂറുകളോളം തുടർന്നതോടെ വനത്തിലേക്കു പ്രവേശിക്കരുതെന്ന് അധികൃതർ നിർദേശം നൽകി.

കാലാവസ്ഥ അനുകൂലമായാൽ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയിൽ ഇന്നു തിരച്ചിൽ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം ഇവിടെ നടത്തിയ തിരച്ചിലിൽ ആറു ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അഞ്ചണ്ണം മനുഷ്യരുടേതാണെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വ്യക്തneമായി.

മേഖലയിൽ കൂടുതൽ തിരച്ചിൽ നടത്തണമെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. കാണാതായവരുടെ ബന്ധുക്കളും ഇതേ ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. 55 മുതദേഹങ്ങളും 203 ശരീരഭാഗങ്ങളും എച്ച്.എം.എൽ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു.

Search efforts for missing persons in Kalpetta's landslide-affected areas were disrupted by heavy rain and fog. Six body parts were found earlier, with more searches planned once the weather clears.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago