ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ബൈക്ക് യാത്രക്കാർക്ക് നേരെ അക്രമം
താനൂർ: താനൂർ:ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രണമണം. ഇന്നലെ വൈകീട്ട് ആറിന് ഒഴുർ ഹാജി പടിയിലായിരുന്നു ബൈക്ക് യാത്രക്കാർക്കുനേരെ ആക്രമണമുണ്ടായത്. ഘോഷയാത്രക്കിടെ ഇതുവഴി ബൈക്കിലെത്തിയ യുവാക്കളെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ഹാജിപ്പടി സ്വദേശി പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്കുനേരെയായിരുന്നു ആക്രമണം.
റഹീമും സുഹൃത്തും ഹാജിപ്പടിയിൽ നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഘോഷയാത്ര സംഘം എത്തിയത്. ബൈക്ക് ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തതായും പരാതിയുണ്ട്. പിന്നീട് സംഘമായെത്തിയവർ വീണ്ടും ഇവരെ മർദ്ദിച്ചു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടന്ന സാഹചര്യത്തിൽ പ്രദേശത്ത് ശക്തമായ പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."