HOME
DETAILS

ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ

  
ഡോ. സജി മാത്യു
August 27 2024 | 01:08 AM

Educational Schemes for Minorities Central and State Government Initiatives

 

മതന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിവിധ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ, കാഷ് അവാർഡുകൾ, സൗജന്യ പരിശീലന പദ്ധതികൾ, വിവിധ കോഴ്‌സുകൾക്കുള്ള റീ ഇംപേഴ്‌സ്‌മെന്റ്, കരിയർ കൗൺസിലിങ് തുടങ്ങിയവ ഇതിൽപെടുന്നു. പെൺകുട്ടികൾക്കായി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു. സ്‌കോളർഷിപ്പുകൾ ഒന്നാം ക്ലാസ് മുതൽ ഗവേഷണതലം വരെ വിവിധ സ്‌കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്.

 

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്

എസ്.എസ്.എൽ.സി. മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികൾക്ക് കേരള സർക്കാർ നൽകുന്ന സ്‌കോളർഷിപ്പാണിത്. ഓരോ തലത്തിലും വേണ്ട മാനദണ്ഡങ്ങളും സ്‌കോളർഷിപ്പ് തുകയും വ്യത്യാസപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 10,000 രൂപ സ്‌കോളർഷിപ്പ് നൽകുന്നു(ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കാണ് മുൻഗണന). ഹയർസെക്കൻഡറി തലത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്ലസ് ടു വിദ്യാർഥികൾക്കും വി.എച്ച്.എസ്.ഇ, എച്ച്.എസ്.സി. തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്കും പതിനായിരം രൂപ സ്‌കോളർഷിപ്പ് നൽകുന്നു. ബിരുദതലത്തിൽ പഠിക്കുന്ന അപേക്ഷകർ മുൻ പരീക്ഷകളിൽ 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദ തലത്തിൽ പഠിക്കുന്ന അപേക്ഷകർ 75% മാർക്കും നേടിയിരിക്കണം. 15000 രൂപയാണ് സ്‌കോളർഷിപ്പ് തുക. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ബി.പി.എൽ. കുടുംബങ്ങൾക്ക് മുൻഗണനയുണ്ട്.

 കേന്ദ്ര സർക്കാർ പ്രീമെട്രിക് സ്‌കോളർഷിപ്പ്

ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പാണിത്. അപേക്ഷകർ മുൻ പരീക്ഷകൾക്ക് 50% മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ആകെ സ്‌കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രതിവർഷം 100 രൂപ, ഒന്നു മുതൽ ആറുവരെ ക്ലാസുകളിലെ ഹോസ്റ്റലിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അഡ്മിഷൻ ട്യൂഷൻ ഫീ ഇനങ്ങളിൽ 100 രൂപ ഡേ സ്‌കോളേഴ്‌സിനും ഹോസ്റ്റലേഴ്സിനും ലഭിക്കും. ആറു മുതൽ പത്തുവരെ കുട്ടികൾക്ക് 500 രൂപ പ്രതിവർഷം ലഭിക്കും. ഡേ സ്‌കോളേഴ്‌സിനും ഹോസ്റ്റലേഴ്സിനും ഈ തുകയാണ് ലഭിക്കുന്നത്. മെയിന്റനൻസ് അലവൻസ് ആയി ഹോസ്റ്റലേഴ്‌സിന് 600 രൂപയും ഡേ സ്‌കോളേഴ്‌സിന് 100 രൂപയും പ്രതിമാസം ലഭിക്കും.

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്

സർക്കാർ/സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.സി, ഐ.ടി.ഐ. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പാണിത്. അപേക്ഷകർ

മുൻ പരീക്ഷകളിൽ 50% മാർക്ക് വാങ്ങിയിരിക്കണം. രക്ഷകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ആകെ സ്‌കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് അഡ്മിഷൻ ഫീസ് ഇനത്തിലും ട്യൂഷൻ ഫീസ് ഇനത്തിലുമായി 7000 രൂപ ലഭിക്കും. ടെക്‌നിക്കൽ വൊക്കേഷൻ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികൾക്ക് പതിനായിരം രൂപയും ലഭിക്കും. മെയിന്റനൻസ് അലവൻസ് ആയി പ്ലസ് വൺ, പ്ലസ് ടു, ടെക്‌നിക്കൽ കോഴ്‌സിലെ ഹോസ്റ്റലേഴ്‌സിന് പ്രതിമാസം 350 രൂപയും ഡേസ്‌കോളേഴ്‌സിന് 230 രൂപയും ലഭിക്കും. ബിരുദ ബിരുദാനന്തര വിദ്യാർഥികളിൽ ഹോസ്റ്റൽ താമസിക്കുന്നവർക്ക് പ്രതിമാസം 570 രൂപയും ഡേസ്‌കോളേഴ്‌സിന് 300 രൂപയും ലഭിക്കും. പിഎച്ച്.ഡിക്ക് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് 1200 രൂപയും ഡേസ്‌കോളേഴ്‌സിന് 550 രൂപയും പ്രതിമാസം ലഭിക്കും. ടെക്‌നിക്കൽ, വൊക്കേഷനൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം പതിനായിരം രൂപയാണ് സ്‌കോളർഷിപ് തുക.

ഡിഗ്രി തലത്തിൽ 50% മാർക്കു നേടിയവർക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ സ്‌കോളർഷിപ്പിന് അർഹതയുണ്ട്. ആകെ സ്‌കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാർ സി.എ, ഐ.സി.ഡബ്ല്യു.എ, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നു. 15,000 രൂപയാണ് തുക. രക്ഷകർത്താവിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ബി.പി.എൽ. വിഭാഗത്തിൽപെടുന്നവർക്ക് മുൻഗണനയുണ്ട്. ആകെ സ്‌കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

മദർ തെരേസ സ്‌കോളർഷിപ്പ്

500 വിദ്യാർഥികൾക്ക് ഈ സ്‌കോളർഷിപ്പ്. അപേക്ഷകർ 45% മാർക്ക് നേടിയിരിക്കണം. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. ആകെ സ്‌കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.


ഡോ. അബുൽകലാം ആസാദ് സ്‌കോളർഷിപ്പ്

ത്രിവത്സര കോഴ്‌സ് പഠിക്കുന്ന 500 വിദ്യാർഥികൾക്ക് ഈ സ്‌കോളർഷിപ്പ് നൽകുന്നു. 6000 രൂപ പ്രതിമാസം. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ആകെ സ്‌കോളർഷിപ്പിന്റെ 30% പെൺകുട്ടികൾക്ക്.

പെൺകുട്ടികൾക്ക് മാത്രമുള്ള സ്‌കോളർഷിപ്പുകൾ സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്

ബിരുദ തലത്തിലുള്ള വിദ്യാർഥികൾക്ക് 5000 രൂപയും ബിരുദാനന്തര വിദ്യാർഥികൾക്ക് 6000 രൂപയും പ്രൊഫഷനൽ കോഴ്‌സ് പഠിക്കുന്ന വിദ്യാർഥികൾക്ക് 7000 രൂപയും സ്‌കോളർഷിപ്പായി ലഭിക്കും. കൂടാതെ ഹോസ്റ്റൽ ഫീസിനത്തിൽ 13,000 രൂപയും ലഭിക്കും. ബിരുദതലത്തിൽ 3000 സ്‌കോളർഷിപ്പും ബിരുദാനന്തര, പ്രൊഫഷനൽ കോഴ്‌സുകൾക്ക് ഓരോന്നിനും ആയിരം സ്‌കോളർഷിപ്പുകൾ വീതവും ലഭ്യമാണ്. ഹോസ്റ്റൽ ഫീസ് ഇനത്തിൽ 20000 പേർക്കും ലഭ്യമാണ്.

ബീഗം ഹസ്രത്ത് മഹൽ നാഷനൽ സ്‌കോളർഷിപ്പ്

ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥിനികൾക്കുള്ള സ്‌കൂൾ ഫീസിനും പഠനോപകരണങ്ങൾ വാങ്ങിക്കുന്നതിനും താമസച്ചെലവും ലഭ്യമാക്കുന്ന സ്‌കോളർഷിപ്പ് ആണിത്. അപേക്ഷകർ മുൻ പരീക്ഷകളിൽ 50%ത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.

ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് പദ്ധതികൾ

സർക്കാർ സ്ഥാപനങ്ങളിലും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് വിവിധതരം റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീമുകൾ ഉണ്ട്. ഐ.ടി.ഐയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ടു വർഷത്തേക്ക് 20,000 രൂപ ലഭിക്കുന്നതാണ്. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണ ലഭിക്കും. സിവിൽ സർവിസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന സ്‌കീം ഉണ്ട്. 200 പേർക്കാണ് ഇതു ലഭിക്കുന്നതാണ്. കോഴ്‌സ് ഫീസ് ഇനത്തിൽ 20000 രൂപയും ഹോസ്റ്റൽ ഫീസ് ആയി 10000 രൂപയും ലഭിക്കുന്നതാണ്. 10% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

മത്സര പരീക്ഷാ പരിശീലനത്തിന് 'നയാ സവേറ'

കേന്ദ്ര സർക്കാർ 'നയാ സവേറ' പദ്ധതി പ്രകാരം വിവിധ മത്സര പരീക്ഷകളിൽ തയാറെടുക്കുന്ന വിദ്യാർഥികൾക്കായി വിവിധ റീ ഇംപേഴ്‌സ്‌മെന്റ് പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. യു.പി.എസ്.സി. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കും പ്രൊഫഷണൽ കോഴ്‌സ് എൻട്രൻസ് എക്‌സാമിനും റസിഡൻഷ്യൽ കോച്ചിങ് സിവിൽ സർവിസിന്റെ റസിഡൻഷ്യൽ കോച്ചിങ്ങിനായി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 9 മാസത്തെ ദൈർഘ്യമുള്ള കോഴ്‌സുകൾക്കാണ് ഇതു ലഭ്യമാകുന്നത്. ഗ്രൂപ്പ് എ സർവിസ് കോച്ചിങ്ങിനായി 25,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കുന്നതാണ്. ആറുമാസ ദൈർഘമുള്ള കോഴ്‌സുകൾക്കാണ് ലഭ്യമാകുന്നത്. ഗ്രൂപ്പ് ബി എക്‌സാമിനേഷൻ ഉള്ള കോമ്പറ്റീറ്റീവ് എക്‌സാമിനേഷൻ 25000 മുതൽ 50,000 രൂപ വരെ ലഭ്യമാകുന്നതാണ്. അതുപോലെ ഗ്രൂപ്പ് സി സർവിസുകൾ കോംപറ്റീഷൻ എക്‌സാമിനേഷന് 20,000 രൂപ വരെ ലഭിക്കുന്നതാണ്.

നയി ഉഡാൻ

യു.പി.എസ്.സി, എസ്.എസ്.സി. എസ്.പി.എസ്.സി മുതലായവ സംഘടിപ്പിക്കുന്ന മത്സരപരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കവിയരുത്. പരമാവധി ഗസറ്റഡ് തസ്തികകൾക്ക് 50,000 രൂപയും നോൺ ഗസറ്റഡ് തസ്തികകൾക്ക് 25,000 രൂപയും ലഭിക്കും. ഒന്നിലധികം തവണ പ്രാഥമിക പരീക്ഷ പാസായാലും ഒരു തവണ മാത്രമേ പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്ക പ്പെട്ടവരുടെ തുക നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറും.

ക്യാഷ് അവാർഡ്

ഇബ്രാഹിം സുലൈമാൻ സേട്ട് ക്യാഷ് അവാർഡ് - ഉറുദു ഇലക്ടീവായി എടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് 1000 രൂപ കാഷ് അവാർഡ് ലഭിക്കും.

വിദ്യാഭ്യാസ വായ്പ

വിദേശ രാജ്യങ്ങളിൽ പഠിക്കാൻ വായ്പാ സബ്‌സിഡി നൽകുന്ന പദ്ധതിയാണ് പഠോ പർദേശ്. ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയ്ക്കായി വിദേശരാജ്യങ്ങളിൽ പോകുന്ന വിദ്യാർഥികൾക്ക് ഇതു ലഭ്യമാണ്. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഇവ കൂടാതെ എൻ.എം.ഡി.എഫ്.സിയും കെ.എസ്.എം .ഡി എഫ്.സി.യും വഴി വിദ്യാർഥികൾക്ക് ടെക്‌നിക്കൽ, പ്രൊഫഷനൽ കോഴ്‌സുകൾ നാട്ടിലോ വിദേശത്തോ പഠിക്കുന്നതിന് 750000 രൂപ വരെ ലോൺ ലഭ്യമാണ്. പ്രായപരിധി 16 നും 31നും ഇടയിൽ ആയിരിക്കണം. ബെനിഫിഷ്യറി വിഹിതം 95:10 ആണ്. കോഴ്‌സ് കഴിഞ്ഞ് 6 മാസം വരെയാണ് മോറട്ടോറിയം പീരീഡ്. വിദേശത്ത് പഠിക്കാൻ പോകുന്നതായി 20 ലക്ഷം രൂപ വരെ ലഭിക്കും. എൻ.എം.ഡി.എഫ്.സി പലിശനിരക്ക് 3% വും കെ.എസ്.എം .ഡി എഫ്.സി. പലിശനിരക്ക് 7% വും ആണ്.

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്
കേരള സർക്കാർ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികൾക്ക് ഓരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും കോളജുകളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു. കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളറിയാൻ minorityaffairs.gov.in എന്ന വെബ്‌സൈറ്റും കേരള സർക്കാർ പദ്ധതികളറിയാൻ minoritywelfare.kerala.gov.in വെബ്‌സൈറ്റും സന്ദർശിക്കുക.

(മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി & PMAY (G) ആലപ്പുഴ ഓംബുഡ്‌സ്മാൻ ആണ് ലേഖകൻ)

Explore various educational schemes, scholarships, cash awards, and loan options provided by the Central and State Governments for minority students




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  14 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  14 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  14 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  14 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  14 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  14 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  14 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  14 days ago