HOME
DETAILS

ദുബൈയില്‍ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് നാലു പുതിയ ബസ് റൂട്ടുകള്‍

  
August 27 2024 | 05:08 AM

Four new bus routes connecting metro stations in Dubai

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് നാല് പുതിയ ബസ് റൂട്ടുകള്‍ക്ക് രൂപം നല്‍കി. വെള്ളിയാഴ്ച മുതല്‍ ഈ റൂട്ടുകളില്‍ സര്‍വിസ് തുടങ്ങും. റൂട്ട് 31 പിന്‍വലിച്ച് എഫ് 39, എഫ് 40 എന്നിവയും  റൂട്ട് എഫ് 56 മാറ്റി എഫ് 58, എഫ് 59 എന്നിവയുമാണ് പുതുതായി തുടങ്ങുന്നത്. 30 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വിസ് നടത്തുക. 

എഫ് 39: ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് ഊദ് അല്‍ മുത്തീന റൗണ്ട് എബൗട്ട് സ്റ്റോപ്പ് ഒന്നിലേക്കും തിരിച്ചും.
എഫ് 40: ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് മിര്‍ദിഫ് സ്ട്രീറ്റ് 78 ലേക്കും തിരിച്ചും.
എഫ് 58: അല്‍ ഖൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ  ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനിലേക്ക്.
എഫ് 59: ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ നോളജ് വില്ലേജിലേക്കും തിരിച്ചും.


മറ്റ് റൂട്ടുകളിലെ മാറ്റങ്ങള്‍
റൂട്ട് 21 നെ 21 എ, 21 ബി എന്നിങ്ങനെ ആയി വിഭജിച്ചു. 21 എ അല്‍ ഖൂസ് ക്ലിനിക്കല്‍ പാത്തോളജി സര്‍വിസ് ബസ് സ്റ്റോപ്പ് 1 മുതല്‍ അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ വരെയും, 21 ബി തിരിച്ചും സര്‍വിസ് നടത്തും.

റൂട്ട് 61 ഡി 66 മായി ലയിപ്പിച്ചു. റൂട്ട് 95 നെ 95 എ യുമായി ലയിപ്പിച്ചിട്ടുണ്ട്. ഇതോടെ, റൂട്ട് 95 ഉപയോഗിക്കുന്നവര്‍ക്ക് എക്‌സ് 92ലേക്ക് കണക്റ്റിവിറ്റി ലഭിക്കും.
അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന് ഊദ് മേത്തയിലേക്കുള്ള സെക്ടര്‍ റദ്ദാക്കിയ സാഹചര്യത്തില്‍, റൂട്ട് 6 ഊദ് മേത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ സിറ്റിയിലേക്ക് പരിമിതപ്പെടുത്തി.

റൂട്ട് 99 ഇനി മുതല്‍ ജാഫ്‌സ 1 വരെ സര്‍വിസ് നടത്തും.
എഫ് 31ല്‍ ദി ഗ്രീന്‍സിലെ സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തി.
എഫ് 45നോട് അല്‍ ഫുര്‍ജാന്‍ സ്റ്റോപ്പ് കൂട്ടി ചേര്‍ത്തു. ജാഫ്‌സ 1 എന്ന സ്റ്റോപ്പ് എഫ് 54ല്‍ നിന്ന് മാറ്റി.

ഫുജൈറയിലേക്കുള്ള ഇ 700 ഇന്റര്‍ സിറ്റി ബസ് ഇനി മുതല്‍ യുനിയന്‍ ബസ് സ്റ്റേഷന് പകരം ഇത്തിസാലാത്ത് ബസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.
35 റൂട്ടുകളിലെ സര്‍വിസിന്റെ സമയ നിഷ്ഠ ഉറപ്പ് വരുത്തുമെന്നും ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  7 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  7 hours ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  7 hours ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  8 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  8 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  9 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  9 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  10 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  10 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  10 hours ago