ആരോപണത്തിലുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ബാബുരാജിനും ശ്രീകുമാര്‍ മേനോനുമെതിരെ പരാതി നല്കി
കൊച്ചി: നടന് ബാബുരാജിനും സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോനും എതിരെ ലൈംഗിക പീഡനം ആരോപിച്ച് മുന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പൊലീസില്‍ പരാതി നല്കി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇ മെയിലായി അയച്ചു. ആവശ്യമെങ്കില്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണതായും യുവനടി ആരോപിച്ചു.
അതേസമയം, നടിയുടെ ആരോപണം ബാബുരാജ് നിഷേധിച്ചു. 2019ല്‍ ആലുവയിലെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന ആരോപണം ശരിയല്ല. 2015 മുതല്‍ 2020 വരെ താന്‍ മൂന്നാറിലാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത ശ്രീകുമാര്‍ മേനോന്, കൊച്ചിയിലെ ഹോട്ടലിലേക്കു വരാന്‍ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവര്‍ ഹോട്ടലിലെ മറ്റൊരു മുറിയിലാണെന്നും ചര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാര്‍ മേനോന് ഇരയാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതാണ് ചൂഷണങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം നല്‍കിയതെന്നും യുവതി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."