നിങ്ങള്‍ക്കറിയാമോ വിമാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്ന സീറ്റ് ഏതാണെന്നും അതിന്റെ പിന്നിലെ കാരണവും
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാരണങ്ങളുണ്ട്. യാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ മുതല്‍ തുടങ്ങുന്നതാണ് വിമാന യാത്രയുടെ പ്രക്രിയകള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് സീറ്റ് തെരഞ്ഞെടുക്കല്‍. ഏതു സീറ്റ് ആണ് വേണ്ടതെന്ന് യാത്രക്കാരനു തന്നെ തിരഞ്ഞെടുക്കാമെന്നത് വിമാനയാത്രകളിലെ പ്രത്യേകതയാണ്.
നമ്മള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ലഭ്യമായ സീറ്റിന്റെ മാപ്പും ലഭിക്കും. എന്നാല്‍ എളുപ്പത്തില്‍ ടോയ്‌ലറ്റിലേക്ക് പോവാന്‍ കഴിയുന്ന സീറ്റ് മിക്കവരും പരിഗണിക്കും. അതുപോലെ ലെഗ് റൂം, വിന്‍ഡോ സീറ്റ് ഇവയൊക്കെയാണ് അധികയാത്രക്കാരും പരിഗണിക്കുക.
ഇനി വിമാനത്തില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കിലോ? അവര്‍ കഴിയുന്നത്ര മുന്‍വശത്തേക്കുള്ള സീറ്റായിരിക്കും തിരഞ്ഞെടുക്കുക.
കാരണം ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തുകഴിഞ്ഞാല്‍ തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് ആദ്യം തന്നെ ഇറങ്ങാം. എന്നാല്‍, കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നതും സുരക്ഷിതവുമായ സീറ്റ് വിമാനത്തിന്റെ ഏതു ഭാഗത്താണെന്ന് അറിയാമോ? വ്യോമയാന മേഖലയിലെ വിദ്ഗ്ധരുടെ അഭിപ്രായത്തില്‍ വിമാനത്തിന്റെ ഏറ്റവും അവസാനത്തെ നിരയിലെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സീറ്റുകളാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് പറയുന്നത്.
കാരണം 1989ല്‍ നടന്ന ഒരു അപകടം ഈ അഭിപ്രായത്തെ സാധൂകരിക്കുന്നു. 269 യാത്രക്കാരില്‍ 184 പേര്‍ രക്ഷപ്പെട്ട അപകടത്തില്‍ ഭൂരിഭാഗം പേരും ഫസ്റ്റ് ക്ലാസിന് പിന്നിലായി യാത്ര ചെയ്തിരുന്നവരാണ്. മാത്രമല്ല കഴിഞ്ഞ 35 വര്‍ഷമായി നടന്നിട്ടുള്ള വിവിധ വിമാന അപകടങ്ങളുടെ ഡാറ്റ പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ്.
വിമാന അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മധ്യഭാഗത്തെയും പിന്‍ഭാഗത്തെയും സീററുകളില്‍ യാത്ര ചെയ്തവരില്‍ മരണനിരക്ക് കുറവാണെന്ന് ഡാറ്റയില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."