കിടിലന്‍ രുചിയില്‍ തയാറാക്കാം കാബേജ് വട
നമ്മള്‍ പലതരത്തിലുള്ള വടകള്‍ കഴിക്കാറുണ്ട്. പരിപ്പുവട, ഉള്ളിവട, പക്കവട തുടങ്ങിയവയൊക്കെ നമ്മള്‍ സ്ഥിരമായി കഴിക്കുന്നതാണ്. എന്നാല്‍ ഇന്ന് വറൈറ്റി ആയാലോ. നാലു മണിക്ക് ചായക്കൊപ്പം ചൂടോടെ കഴിക്കാന്‍ കാബേജ് കൊണ്ടൊരു അടിപൊളി വടയുണ്ടാക്കാം.
കാബേജ്- ഒരു കപ്പ് അരിഞ്ഞത്
കാരറ്റ് - അരകപ്പ്
കടലപരിപ്പ് - ഒരു കപ്പ്
പച്ചമുളക്- 2
കടലമാവ് - കാല്‍ കപ്പ്
ഉണ്ടാക്കുന്ന വിധം
കടലപരിപ്പ് കുതിര്‍ത്തുവയ്ക്കുക. ശേഷം അതില്‍ നിന്ന് കുറച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ബാക്കിയുള്ള കടലപരിപ്പ് പച്ചമുളക് ചേര്‍ത്ത് മിക്‌സിയിലിട്ട് ഒന്നരച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റുക.
ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കാബേജും കാരറ്റും സവാളയും മല്ലിയിലയും ഉപ്പും കടലപൊടിയും പരിപ്പും എല്ലാം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് വടയുടെ രൂപത്തില്‍ പരത്തിയെടുക്കുക. ഇനി തിളച്ച എണ്ണയില്‍ വറുത്തുകോരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."